Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Aug 2026 19:32 IST
Share News :
മലപ്പുറം : മന്ത്രി കസേരകളും കോർപറേറ്റ് ഫണ്ടിംഗിനും വേണ്ടി മുസ്ലിം ലീഗ് സമുദായത്തെ ഒറ്റുകൊടുത്തുവെന്നും
കേരളത്തിന്റെ തനതായ ചരിത്രത്തെയും സാംസ്കാരിക പൈതൃകത്തെയും തകർക്കാൻ സാധ്യമാവുന്ന പിഎം ശ്രീ പദ്ധതി കേവലം അതിന്റെ കാലാവധി തീരാൻ എട്ട് മാസം മാത്രം ബാക്കി നിൽക്കെ കേരളത്തിൽ നടപ്പിലാക്കാൻ ധൃതി കാണിച്ച മുസ്ലിം ലീഗ് ഉൾപ്പെടുന്ന യുഡിഎഫ് സർക്കാർ കേരളത്തെ വഞ്ചിച്ചുവെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് ആരോപിച്ചു. കോട്ടക്കുന്ന് ഡിടിപിസി ഹാളിൽ ചേർന്ന എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രതിനിധി സഭ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേവലം 77 ദിവസം കൊണ്ട് ഇരുപത്തഞ്ചിലധികം ആർഎസ്എസ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന നിയമനങ്ങളും പ്രവർത്തനങ്ങളും ഉത്തരവുകളുമിറക്കിയ വി.ഡി സതീശൻ സർക്കാർ കേരളത്തിന് തീരാ ശാപമാണ്. കേന്ദ്ര സർക്കാരിന്റെ വഖഫ് ഭേദഗതി നിയമത്തെ എതിർത്ത മുസ്ലിം ലീഗ് ഇപ്പോൾ അതെ കേന്ദ്ര നിയമം നടപ്പിലാക്കാനാണ് താല്പര്യപ്പെടുന്നത്. ഇത് വഞ്ചനയുടെയും നയവ്യതിയാനത്തിന്റെയും ഏറ്റവും വലിയ ഉദാഹരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.