Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Aug 2026 16:46 IST
Share News :
ചാത്തന്നൂർ:അധ്യാപകരുടെ മാനസിക പീഡനത്തെത്തുടർന്ന് ഓച്ചിറയിൽ നഴ്സിങ് വിദ്യാർഥി ആത്മഹത്യ ചെയ്തതായി പരാതി. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി അഹമ്മദ് നജാദ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് അഹമ്മദ് നജാദിനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സ്വകാര്യ നഴ്സിങ് കോളജിലെ രണ്ടാം വർഷ ബിഎസ്‌സി വിദ്യാർഥിയാണ്. കഴിഞ്ഞ പരീക്ഷയിൽ നജാദിനു മാർക്ക് കുറഞ്ഞതിൽ അധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്നും തുടർന്നുള്ള പരീക്ഷകൾ എഴുതാൻ അനുവദിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു. ഇതിൽ മനം നൊന്താണ് നജാദ് ജീവനൊടുക്കിയതെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. സംഭവത്തിൽസമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തി.
Follow us on :
More in Related News
Please select your location.