Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Aug 2026 20:16 IST
Share News :
ചാവക്കാട്:തിരുവത്ര പുത്തൻകടപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ബാർബർഷോപ്പിൽ കയറിയ അഞ്ചംഗ സംഘം ആക്രമിച്ചു.യുവാവിൻ്റെ കണ്ണിന് സാരമായ പരുക്കേറ്റു.പുത്തൻകടപ്പുറം വലിയപുരയ്ക്കൽ നൗഷാദിനെ(37) തൃശൂർ അമല ആശുപത്രിയിലും പിന്നീട് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 11-ന് ബാർബർഷോപ്പിൽ മുടി വെട്ടികൊണ്ടിരിക്കുന്നതിനിടെ അഞ്ചംഗ സംഘം ബാർബർ ഷോപ്പിലേക്ക് കയറി നൗഷാദിനെ ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു.മുൻ വൈരാഗ്യമാണ് ആക്രമത്തിന് കാരണമെന്ന് പറയുന്നു.എസ്‌ഡിപിഐ പ്രവർത്തകരാണ് ആക്രമിച്ചതെന്ന് നൗഷാദ് പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.