Tue Dec 12, 2023 10:56 PM 1ST

Location  

Sign In

LIC ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യയുടെ ഏഴാമത് അഖിലേന്ത്യാ സമ്മേളനം ആഗസ്റ്റ് 5, 6-ന് കോഴിക്കോട്ട്

03 Aug 2026 11:54 IST

NewsDelivery

Share News :

കോഴിക്കോട്: എൽഐസി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (LICAOI–CITU)യുടെ ഏഴാമത് അഖിലേന്ത്യാ സമ്മേളനം ആഗസ്റ്റ് 5, 6 തീയതികളിൽ കോഴിക്കോട് എ.കെ.ജി ഓഡിറ്റോറിയത്തിൽ (സഖാവ് ബസുദേവ ആചാര്യ നഗർ) നടക്കും. രാജ്യത്തെ 19 സംസ്ഥാനങ്ങളിൽ നിന്നായി കേന്ദ്രകമ്മിറ്റി നേതാക്കളുൾപ്പെടെ 520 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

ആഗസ്റ്റ് 5-ന് രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. എൽഐസിഎഒഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.ജി. ദ്വിലീപ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. അഖിലേന്ത്യാ പ്രസിഡന്റ് സുർജിത് കുമാർ ബോസ് അധ്യക്ഷത വഹിക്കും.

സമ്മേളനത്തിൽ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ.എൻ. ഉമേഷ്, ശ്രീകാന്ത് മിശ്ര (AIEA), സഞ്ജയ് ഷാഹി (NFIFWI), എം. കുഞ്ഞികൃഷ്ണൻ (AIIPA) എന്നിവർ സംസാരിക്കും. അഖിലേന്ത്യാ വനിതാ കൺവെൻഷൻ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി മധുമിത ബന്ദോപാധ്യായ ഉദ്ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അഖിലേന്ത്യാ നേതാക്കൾ രണ്ട് ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കും.

സമ്മേളനത്തോടനുബന്ധിച്ച് പതാകദിനാചരണം, ചിത്ര-പോസ്റ്റർ രചന, ഏജന്റുമാർക്കുള്ള മോട്ടിവേഷൻ ക്ലാസ്, വനിതാ സംഗമം, വിളംബര റാലി എന്നിവ ഇതിനകം പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പി.കെ. സന്തോഷ്, ജനറൽ കൺവീനർ എം. ലേഖദൻ, എൽഐസിഎഒഐ കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി.കെ. സദാനന്ദൻ, ടി.കെ. വിശ്വൻ, സംസ്ഥാന കമ്മിറ്റി ട്രഷറർ പി.കെ. ദിനേശൻ, മീഡിയ കമ്മിറ്റി കൺവീനർ പുരുഷ് കുട്ടമ്പൂർ എന്നിവർ പങ്കെടുത്തു.

Follow us on :

Tags:

More in Related News