Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jun 2026 16:43 IST
Share News :
ചാവക്കാട്:മഴ ശക്തമായി പെയ്തതോടെ ചേറ്റുവ ദേശീയപാതയിൽ വെള്ളക്കെട്ട് രൂക്ഷമായി.വാഹനങ്ങൾ വേഗത്തിൽ കടന്നുപോകുമ്പോൾ സമീപപ്രദേശത്തുള്ള കച്ചവട സ്ഥാപനങ്ങളിലേക്ക് വെള്ളം ശക്തമായി ഒഴുകി ചെല്ലുകയും എതിരെ വരുന്ന ബൈക്ക് പോലുള്ള ചെറിയ വാഹന യാത്രക്കാരുടെ ശരീരത്തിലേക്ക് ചളി വെള്ളം തെറിച്ചു വീഴുകയും ഉണ്ടായി.ദേശീയപാത കരാർ കമ്പനിയുടെ അനാസ്ഥയാണ് സമീപപ്രദേശത്ത് എല്ലാം വെള്ളക്കെട്ട് രൂക്ഷമാവാൻ കാരണം.വ്യാപാരികളും ദേശീയപാതയോരത്ത് താമസിക്കുന്ന വീട്ടുകാരും നിരന്തരം ദേശീയപാത കരാർ കമ്പനിയെ അറിയിച്ചിട്ടും യാതൊരുവിധ നടപടിയും ഉണ്ടാവുന്നില്ല എന്നാണ് സമീപവാസികളുടെ പരാതി.ദേശീയപാതയിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ ബൈക്ക് പോലുള്ള ചെറിയ വാഹനങ്ങൾ വെള്ളമില്ലാത്ത ഭാഗത്തേക്ക് വാഹനം എടുക്കുമ്പോൾ എതിരെ വരുന്ന വാഹനം ഇടിച്ച് അപകടങ്ങൾ ഉണ്ടാവാൻ സാധ്യതയേറെയാണ്.ദേശീയപാതയോരത്തുള്ള ഡ്രൈനേജിന് മുകളിലുള്ള വെള്ളം ഒലിച്ചിറങ്ങുന്നതിന് ഇട്ടിട്ടുള്ള ദ്വാരങ്ങളിൽ മണ്ണും മറ്റു സിമന്റ് അവശിഷ്ടങ്ങളും അടഞ്ഞ നിലയിലാണ്.ഇവയെല്ലാം നീക്കം ചെയ്തു വെള്ളം ഒഴുക്കി വിടാനുള്ള നടപടികൾ സ്വീകരിക്കണമെന്നും,ദ്വാരങ്ങൾ തുറന്നുവെള്ളം റോഡിൽ കെട്ടി നിൽക്കാതെ ഡ്രൈനേജിലൂടെ ഒഴുകിപ്പോകുന്നതിനായുള്ള നടപടികൾ ദേശീയപാത കരാർ കമ്പനി അധികൃതർ അടിയന്തരമായി സ്വീകരിക്കണമെന്ന് സാമൂഹ്യ പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.