Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jun 2026 18:39 IST
Share News :
ചാവക്കാട്:പുന്നയിൽ റോഡിലെ വെള്ളക്കെട്ടിൽ നിന്നും വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു.പുന്നയിൽ താമസക്കാരായ ചാവക്കാട് എം.ആർ.ആർ.എം.സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ റിഹാനാണ് പാമ്പ് കടിയേറ്റത്.ഇന്ന് രാവിലെ 10 മണിയോടെ പുന്ന ചിങ്ങനാത്ത് റോഡിൽ കായംകുളത്തിനടുത്ത് റോഡിലെ വെള്ളക്കെട്ടിൽ കൂടി കൂട്ടുകാരോടൊപ്പം ട്യൂഷൻ ക്ലാസ്സിലേക്ക് നടന്നു പോകുമ്പോഴാണ് സംഭവം.കാലിൽ എന്തോ തടഞ്ഞത് നോക്കിയപ്പോൾ പാമ്പ് കാലിൽ ചുറ്റിയിരിക്കുന്നതാണ് കണ്ടത്.ഉടനെ കാൽ കുടഞ്ഞപ്പോൾ പാമ്പ് തെറിച്ചുപോയിരുന്നു.നോക്കിയപ്പോൾ മുറിപ്പാടു കണ്ടു.ഉടൻ ചാവക്കാട് ആശുപത്രിയിൽ എത്തിച്ചു.പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.കുട്ടി 24 മണിക്കൂർ നിരീക്ഷണത്തിലാണ്.ചാവക്കാട് നഗരസഭ ഒരുവശത്ത് നിപ,ഷിഗല്ല,എലിപ്പനി,ഡെങ്കിപ്പനി,വൈറൽ പനിക്കെതിരെ ബോധവൽക്കരണം നടത്തുമ്പോൾ പുന്നപ്രദേശത്ത് നിരവധി സ്ഥലങ്ങളിൽ റോഡിൽ മലിനജലം കെട്ടി കിടക്കുകയാണ്.കാനകൾ തുറന്ന് വൃത്തിയാക്കാൻ ആവശ്യപ്പെട്ടിട്ടും ആളില്ലയെന്ന് പറഞ്ഞ് പണികൾ നടത്തുവാൻ സാധിക്കുന്നില്ല.പാമ്പ് കടി പോലുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുവാൻ റോഡിലെ വെള്ളക്കെട്ട് പ്രശ്നം അടിയന്തിരമായി പരിഹരിക്കുവാനും ആൾ താമസമില്ലാത്ത പറമ്പുകളിലെ പുല്ല് വെട്ടി വൃത്തിയാക്കുവാനും ചാവക്കാട് നഗരസഭ മുൻകൈ എടുക്കണമെന്ന് അഞ്ചാം വാർഡ് കൗൺസിലർ സീന നൗഷാദ്,ആറാം വാർഡ് കൗൺസിലർ ഫെബിന നൗഷാദ്,ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി എം.ബി.സുധീർ എന്നിവർ ആവശ്യപ്പെട്ടു.
Follow us on :
Tags:
Please select your location.