Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jun 2026 13:22 IST
Share News :
മലപ്പുറം : മണ്‍സൂണ്‍ കാലത്ത് പടര്‍ന്നു പിടിക്കുന്ന സാംക്രമിക രോഗങ്ങള്‍ക്കെതിരായി ജില്ലാ ഭരണകൂടം നടത്തുന്ന ബോധവത്ക്കരണ ക്യാംപയിന്‍ ക്ലീന്‍ ഷോട്ട് മലപ്പുറം 2026 ന് തുടക്കമായി . മലപ്പുറം ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി ക്യാംപയിന്‍ ഉദ്ഘാടനം ചെയ്തു. പകര്‍ച്ച വ്യാധികള്‍ തടയുന്നതിന് എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ക്യാംപയിന്‍ പോസ്‌ററര്‍ പ്രകാശനം ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയല്‍ നിര്‍വഹിച്ചു.ക്യാംപയിന്‍ താഴെ തട്ടിലെത്തിക്കുന്നതിനും വിജയകരമാക്കുന്നതിനും എല്ലാവരും ശ്രമിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
ജൂണ്‍ 17 മുതല്‍ 30 വരെയാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രതിരോധ ക്യാംപയിനായ ക്ലീന്‍ ഷോട്ട് മലപ്പുറം 2026 ക്യാംപയിന്‍ നടക്കുക. ആരോഗ്യം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വിവിധ വകുപ്പുകള്‍ സംയോജിച്ചാണ് ക്യാംപയിന്‍ നടത്തുന്നത്.
ഹോട്ടലുകള്‍, തട്ടുകട തുടങ്ങിയ എല്ലാ ഭക്ഷണശാലകളിലും കര്‍ശനമായ പരിശോധന നടത്താനും നിയമലംഘനം കണ്ടെത്തിയാല്‍ മുന്നറിയിപ്പും പിന്നീടും ആവര്‍ത്തിക്കുകയാണെങ്കില്‍ നിയമനടപടികളിലേക്കും പോകും. ജനങ്ങളുടെ പങ്കാളിത്തത്തോടെ വൃത്തിയും ശുചിത്വവും ആരോഗ്യകരമായ സമൂഹത്തിന് അത്യാവശ്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാംപയിന്‍ നടത്തുന്നത്. ജില്ലയിലെ എല്ലാ സ്‌കൂളുകളിലെയും കുടിവെള്ളം പരിശോധിക്കുക, കൃത്യമായ ഇടവേളകളില്‍ സ്‌കൂളുകള്‍, വീടുകള്‍, പൊതുവിടങ്ങള്‍ ഇവയിലെ ജലം ക്ലോറിനേറ്റ് ചെയ്യുക തുടങ്ങിയവയെല്ലാം ക്യാംപയിന്റെ ഭാഗമായി നടക്കും. ക്യാംപയിന്റെ ഭാഗമായി ആരോഗ്യം, ഭക്ഷ്യ സുരക്ഷ, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകള്‍ കൃത്യമായ ഷെഡ്യൂള്‍ തയാറാക്കി പരിശോധന നടപടികള്‍ പൂര്‍ത്തീകരിക്കുകയും ബോധവത്ക്കരണം നല്‍കുകയും ചെയ്യും. ക്യാംപയിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് പൊതുജനങ്ങള്‍ക്ക് ബോധവത്ക്കരണ ക്ലാസ് നല്‍കും. ജനങ്ങള്‍ക്ക് വീടും പരിസരവും ഭക്ഷ്യവസ്തുക്കളും കുടിവെള്ളവും വൃത്തിയും ശുചിത്വവുമുള്ളതാക്കി സൂക്ഷിക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുക, അതുവഴി മരണകാരണമായേbക്കാവുന്ന രോഗങ്ങള്‍ തടയുക എന്നതാണ് ക്യാംപയിന്റെ ലക്ഷ്യം.
ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ അസലു, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഷാഹിനാ നിയാസി, മെമ്പര്‍മാരായ ഷമീം ബാബു, ജെയസല്‍ എളമരം, കെ.വി.മുഹമ്മദലി,ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ ഷിബുലാല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം. രാജീവ് എന്നിവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.