Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jun 2026 18:17 IST
Share News :
ചാവക്കാട്:പ്രകൃതിസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും നാട്ടുഫലവൃക്ഷങ്ങളെ വരുംതലമുറയ്ക്കായി സംരക്ഷിക്കുന്നതിനുമായി ചാവക്കാട് നഗരസഭ ആവിഷ്കരിച്ച 'മധുവനം' പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി.നഗരസഭയുടെ നേതൃത്വത്തിൽ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ അസിസ്റ്റന്റ് കളക്ടർ എ.സി.പ്രീതി ഐഎഎസ് നിർവഹിച്ചു.പ്രശസ്തമായ 'ആയുർ ജാക്ക്' ചക്കപ്പഴത്തിന്റെ ഉപജ്ഞാതാവും സംസ്ഥാന ഭൂജല വകുപ്പ് ബോർഡ് അംഗവും ഐക്യരാഷ്ട്രസഭയുടെ അവാർഡ് ജേതാവുമായ വർഗീസ് തരകൻ ചടങ്ങിൽ വിശിഷ്ട സാന്നിധ്യമായി.ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്.അക്ബർ അധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്‌സൺ ബിൻസി സന്തോഷ് സ്വാഗതവും,സെക്രട്ടറി ഇൻ ചാർജ് പി.പി.റിഷ്‌മ നന്ദിയും രേഖപ്പെടുത്തി.വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.യതീന്ദ്രദാസ്,ലിഷ മത്രംകോട്ട്,കെ.എച്ച്.സലാം,മുൻ ചെയർപേഴ്സനും നഗരസഭ കൗൺസിലറുമായ ഷീജ പ്രശാന്ത് എന്നിവർ സംസാരിച്ചു.വഞ്ചിക്കടവ് പാർക്കിനോട് ചേർന്നുള്ള പ്രദേശത്തും മിനി വാഗമണ്ണിലും നടപ്പിലാക്കുന്ന 'മധുവനം' പദ്ധതിയിൽ ജനപ്രതിനിധികളും സ്കൂൾ വിദ്യാർത്ഥികളും പരിസ്ഥിതി പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ സജീവമായി പങ്കുചേർന്നു.
Follow us on :
Tags:
Please select your location.