Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jun 2026 06:22 IST
Share News :
പരിപാടിയുടെ നടത്തിപ്പിനായി 501 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. എം.കെ. രാഘവൻ എം.പി., എം.എൽ.എമാരായ കെ. ജയന്ത്, വി.കെ. ഫൈസൽ ബാബു, വിദ്യ ബാലകൃഷ്ണൻ , പി.എ. മുഹമ്മദ് റിയാസ് എന്നിവർ രക്ഷാധികാരികളായും കോഴിക്കോട് മേയർ ഒ. സദാശിവൻ ചെയർമാനായും, എൻജി. ടി.പി.എം. ഹാഷിർ അലി ജനറൽ കൺവീനറായും, കെ.ടി. അബ്ദുൽ സത്താർ ട്രഷററായുംപ്രവർത്തിക്കും.
കോഴിക്കോട് ടൗൺ ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം വി.കെ. ഫൈസൽ ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേയർ ഒ. സദാശിവൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പരിപാടിയുടെ ലോഗോ പ്രകാശനം മേയർ നിർവഹിച്ചു. റവാബി ട്രാവൽസ് ചെയർമാൻ കെ.ടി. അബ്ദുൽ സത്താറിന് ലോഗോ കൈമാറിയാണ് പ്രകാശനം നടത്തിയത്.
യോഗത്തിൽ കെ. ജയന്ത്, വി.കെ. ഫൈസൽ ബാബു എം.എൽ.എമാർ, കോർപ്പറേഷൻ സ്ഥിരംസമിതി അധ്യക്ഷരായ വി.പി. മനോജ് കുമാർ, സി. സന്ദേശ്, സുജാത കൂടത്തിങ്കൽ, സാറാ ജാഫർ, വിനീഷ് വിജയൻ എന്നിവർ സംസാരിച്ചു. കൂടാതെ കൗൺസിലർമാരായ നമ്പിടി നാരായണൻ, എസ്.കെ. അബൂബക്കർ, ടി. റിനീഷ്, നവ്യ ഹരിദാസ്, മനക്കൽ ശശി, എം.എസ്. തുഷാര, ആർ. ജയന്ത് കുമാർ, സന്നാഫ് പാലക്കണ്ടി, എൻ.സി. അബ്ദുല്ലക്കോയ, നയാസ് ഇല്യാസ്, സുധീഷ് കക്കാടത്ത്, രാധാകൃഷ്ണൻ, വേണുഗോപാൽ, അജീഷ് അത്തോളി, സലാം വെള്ളയിൽ തുടങ്ങിയവരും പങ്കെടുത്തു.
ടി.പി.എം. ഹാഷിർ അലി സ്വാഗതവും മോഹൻ മുല്ലമല നന്ദിയും രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.