Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jun 2026 17:39 IST
Share News :
കോഴിക്കോട്: നിർധന തൊഴിലാളിയുടെ ഭവന സ്വപ്നം യാഥാർഥ്യമാക്കാൻ സിയസ്കോയുടെ ‘അഭയം’ പദ്ധതി വീണ്ടും കൈത്താങ്ങായി. കല്ലായ് എം.എസ്. ബാബുരാജ് റോഡിലെ തൊഴിലാളിക്കായി നിർമ്മിക്കുന്ന അഭയം പദ്ധതിയിലെ 27-ാമത് വീടിന് കോഴിക്കോട് സൗത്ത് മണ്ഡലം എംഎൽഎ വി.കെ. ഫൈസൽ ബാബുതറക്കല്ലിട്ടു.
പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഫൈസൽ ബാബു എംഎൽഎ, സിയസ്കോ ഇന്ന് കോഴിക്കോട് നഗരത്തിന്റെ സാമൂഹിക ചരിത്രത്തിന്റെ ഭാഗമായ സ്ഥാപനമായി മാറിയതായി പറഞ്ഞു. മാനാഞ്ചിറയും കോഴിക്കോട് ബീച്ചും പോലെ നഗരത്തിന്റെ അടയാളങ്ങളിലൊന്നാണ് സിയസ്കോയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാമൂഹിക ഇടപെടലുകളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സിയസ്കോയുടെ പങ്ക് മാതൃകാപരമാണെന്നും തീരദേശ വികസന പ്രവർത്തനങ്ങളിലും ലഹരിവിരുദ്ധ ക്യാമ്പയിനുകളിലും സംഘടന കൂടുതൽ സജീവമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിയസ്കോ പ്രസിഡന്റ് സി.ബി.വി. സിദ്ധീഖ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.വി. ഫസൽ റഹ്മാൻ, കൗൺസിലർമാരായ പി. സക്കീർ, ബൈജു കാളകണ്ടി, മുൻ കൗൺസിലർമാരായ അഡ്വ. എ.വി. അൻവർ, കെ. നിർമ്മല, വൈസ് പ്രസിഡന്റുമാരായ കെ. നൗഷാദ് അലി, എസ്.എം. സാലിഹ്, സെക്രട്ടറിമാരായ സി.പി.എം. സഈദ് അഹമ്മദ്, പി.വി.സി. യൂനുസ്, ട്രഷറർ പി.പി. അബ്ദുല്ലക്കോയ, ആദം കാതിരിയകം, പി.കെ. മൊയ്തീൻകോയ എന്നിവർ സംസാരിച്ചു.
സിയസ്കോയുടെ ‘അഭയം’ പദ്ധതി വഴിയുള്ള ഭവന നിർമ്മാണ പ്രവർത്തനങ്ങൾ നിരവധി കുടുംബങ്ങൾക്ക് സുരക്ഷിതമായ ഒരു വീട് സമ്മാനിച്ചുകൊണ്ട് കോഴിക്കോട് ജില്ലയിലെ ശ്രദ്ധേയമായ ജീവകാരുണ്യ സംരംഭങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.
Follow us on :
Please select your location.