Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീഴ്ചചകളിൽ നിന്നും തോൽവികളിൽ നിന്നും കുട്ടികൾ പാഠങ്ങൾ ഉൾക്കൊള്ളണം- ഷാഫി പറമ്പിൽ എംപി

16 Jun 2026 07:13 IST

NewsDelivery

Share News :

കൊയിലാണ്ടി: വിദ്യാഭ്യാസ മേഖലയിൽ സമഗ്ര പുരോഗതി കൈവരിക്കുന്നത് നാടിന്റെ അനിവാര്യതയാണെന്നും അതിനായി കൊയിലാണ്ടി എം.എൽ.എ അഡ്വ. കെ. പ്രവീൺകുമാർ ആവിഷ്‌കരിച്ച സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് പൂർണ പിന്തുണ നൽകുമെന്നും എം.പി ഷാഫി പറമ്പിൽ പറഞ്ഞു. കൊയിലാണ്ടി എം.എൽ.എയുടെ വിദ്യാഭ്യാസ പദ്ധതി പ്രേയ്‌സിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയങ്ങൾ മാത്രം ലക്ഷ്യമിടുകയും പരാജയങ്ങൾ വരുമ്പോൾ പതറുകയും ചെയ്യാതെ വീഴ്ചചകളിൽ നിന്നും തോൽവികളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകാനുള്ള കഴിവ് കുട്ടികൾ വിദ്യാഭ്യാസത്തിലൂടെ ആർജിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നടപ്പിലാക്കുന്ന ലഹരിവിരുദ്ധ ജാഗ്രതാ പദ്ധതിയായ ഓപ്പറേഷൻ തൂഫാൻ വടകര റൂറൽ എസ്.പി മെറിൻ ജോസഫ് ഐ.പി.എസ് ഉദ്ഘാടനം ചെയ്‌തു. കുട്ടികൾ സമൂഹത്തിന് ഉപകാരപ്പെടുന്നവരായി വളരാൻ മാതാപിതാക്കൾ സംതൃപ്‌തമായ ഗൃഹാന്തരീക്ഷം ഒരുക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പുറത്തേക്ക് പോകേണ്ടി വരുന്ന കൊയിലാണ്ടിക്കാർക്ക് ഉന്നത വിദ്യാഭ്യാസവും തൊഴിൽ സാധ്യതകളും പ്രാദേശികമായി ലഭ്യമാക്കുന്ന ഹൈടെക് നഗര സൃഷ്ടിയാണ് വിദ്യാഭ്യാസ വികസന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അഡ്വ. കെ. പ്രവീൺകുമാർ എം.എൽ.എ പറഞ്ഞു. ഐ.എ.എസ്., ഐ.പി.എസ്., ഐ.ആർ.എസ്. ഉൾപ്പെടെയുള്ള സിവിൽ സർവീസ് മേഖലകളിൽ കൊയിലാണ്ടിക്ക് മേൽവിലാസം സൃഷ്ടിക്കുന്നതിനുള്ള കർമ്മപദ്ധതിയും നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ, തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ, ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഭാസ്‌കരൻ, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അജയ് ബോസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രേയ്‌സ് ചെയർമാൻ പി.കെ. അരവിന്ദൻ മാസ്റ്റർ സ്വാഗതവും കൺവീനർ ഇയ്യഞ്ചേരി അൻവർ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

Follow us on :

More in Related News