Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുമോ? നിർണായക തീരുമാനം ഇന്ന്

21 Sep 2026 08:28 IST

Enlight News Desk

Share News :

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ആവശ്യത്തിൽ സർക്കാർ ഇന്ന് നിർണായക തീരുമാനമെടുത്തേക്കും. പ്രാഥമിക അന്വേഷണം നടത്താമെന്നാണ് അഡ്വക്കറ്റ് ജനറൽ (എ.ജി) സർക്കാരിന് നൽകിയിട്ടുള്ള നിയമോപദേശം. ഈ ഉപദേശം സ്വീകരിക്കുമോ അതോ തള്ളുമോ എന്നതിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ആകാംക്ഷ ശക്തമാണ്.

മുഖ്യമന്ത്രിയുമായി ആഭ്യന്തര മന്ത്രി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാകും വിഷയത്തിൽ അന്തിമ ഉത്തരവുണ്ടാകുക. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താനുള്ള തെളിവുകൾ ഇ.ഡി കൈമാറിയ റിപ്പോർട്ടിലുണ്ടെന്നാണ് നിയമോപദേശത്തിൽ വ്യക്തമാക്കുന്നത്. ഏത് ഏജൻസിയെക്കൊണ്ട്, എത്തരത്തിൽ അന്വേഷണം നടത്തണമെന്നതിൽ സർക്കാരിന് സ്വതന്ത്രമായി തീരുമാനമെടുക്കാം. വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള സാധ്യതയ്ക്കാണ് കൂടുതൽ മുൻഗണന.

അതേസമയം, അഴിമതി നിരോധന നിയമത്തിനൊപ്പം മുഹമ്മദ് റിയാസിന്റെ സാമ്പത്തിക ഇടപാടുകളിൽ ഹവാല ബന്ധം ഉൾപ്പെടെ പരിശോധിക്കണമെന്നാണ് ഇ.ഡിയുടെ നിലപാട്. ആദ്യം മാസപ്പടിയായും പിന്നീട് കൈക്കൂലിയായും ഇപ്പോൾ ഹവാല ഇടപാടുകളായും ചിത്രീകരിച്ച് പാർട്ടിയെയും നേതാക്കളെയും വേട്ടയാടാനുള്ള രാഷ്ട്രീയ നീക്കമാണിതെന്ന് സി.പി.ഐ(എം) ആരോപിക്കുന്നു.

മറുഭാഗത്ത്, പിണറായി വിജയനെതിരെ കേസെടുത്താൽ മാസപ്പടി ഡയറിയിൽ പരാമർശമുള്ള ചില യു.ഡി.എഫ് നേതാക്കളുടെ പങ്കും അന്വേഷണ പരിധിയിൽ കൊണ്ടുവരേണ്ടി വരുമോയെന്ന ചർച്ചകളും രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാണ്. ഇ.ഡി റിപ്പോർട്ട് നൽകി ദിവസങ്ങൾ പിന്നിട്ടിട്ടും തീരുമാനം വൈകിയ പശ്ചാത്തലത്തിൽ, ഇന്നത്തെ കൂടിയാലോചനകൾക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്.


കേരളത്തിൽ ചരിത്രപരമായ വ്യവസായ സൗഹൃദ വിപ്ലവം; 19 നിയമങ്ങളിൽ സമഗ്ര ഭേദഗതി; ഫാസ്റ്റ് ട്രാക്ക് നിക്ഷേപാനുമതി 'സരൾ കേരളം' പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

Follow us on :

More in Related News