Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Sep 2026 17:45 IST
Share News :
മസ്‌കറ്റ്: ഒമാൻ കൃഷിക്കൂട്ടത്തിന്റെ പുതിയ കാർഷിക വർഷ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമായി.
ഇതിന്റെ ഭാഗമായി പ്രവാസി കർഷകർക്കായി വിത്ത് വിതരണ പരിപാടി അൽ ഖുവൈറിലെ നിസാർകാസ് അടുക്കള റെസ്റ്റോറന്റിന്റെ പാർട്ടി ഹാളിൽ സംഘടിപ്പിച്ചു.
പരിപാടിയിൽ അജീഷ് വാസു സ്വാഗതം ആശംസിച്ചു. തിരുവനന്തപുരം ഗാന്ധിഭവൻ ചിൽഡ്രൻസ് ഹോം ചെയർപേഴ്‌സൺ ആർ. ഗീത മുഖ്യാതിഥിയായി പങ്കെടുത്തു. ബാലകർഷകരായ നൈനിക സുചിത്രയ്ക്കും ഇഫ ഫാത്തിമയ്ക്കും മികച്ചയിനം വിത്തുകളുടെ ശേഖരം കൈമാറി അവർ പരിപാടി ഉദ്ഘാടനം ചെയ്തു.
തുടർന്ന് നടന്ന സമ്മേളനത്തിൽ പ്രമുഖ കർഷകർ തങ്ങളുടെ കൃഷി അനുഭവങ്ങൾ പങ്കുവെച്ചു. ഒമാനിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷിരീതികൾ, മണ്ണൊരുക്കൽ, വിളപരിപാലനം തുടങ്ങിയ വിഷയങ്ങളിൽ മുതിർന്ന അംഗങ്ങൾ വിശദമായ മാർഗനിർദേശങ്ങൾ നൽകി. പുതിയ അംഗങ്ങളുടെ സംശയങ്ങൾക്ക് സുനി ശ്യാം, രശ്മി സന്ദീപ്, സെൽവി സുരേഷ് എന്നിവർ മറുപടി നൽകി.
അഡ്മിൻ-മോഡറേറ്റർ പാനൽ അംഗങ്ങൾ, സംഘടനാ ഭാരവാഹികൾ, വിവിധ മേഖലകളിൽ നിന്നുള്ള പ്രവാസി കർഷകർ എന്നിവർ ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. പുതിയ കാർഷിക വർഷം കൂടുതൽ വിജയകരമാകട്ടെയെന്ന് ആശംസിച്ചുകൊണ്ട് നടന്ന ചടങ്ങിൽ ശിഹാബ് നന്ദി രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.