Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാസപ്പടി കേസിൽ നിർണായക നീക്കം; പിണറായി, വീണ, റിയാസ് എന്നിവർക്കെതിരെ അന്വേഷണം, എസ്‌ഐടി രൂപീകരിക്കും

22 Sep 2026 12:44 IST

NewsDelivery

Share News :

തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ സർക്കാർ തീരുമാനം. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയാണ് അന്വേഷണം.

ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചാണ് അന്വേഷണം നടത്തുക. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവിക്ക് അന്വേഷണത്തിന് നിർദേശം നൽകി.

ഇ.ഡി. നൽകിയ 25 പേജുള്ള കത്തും അനുബന്ധ തെളിവുകളും പരിശോധിച്ച ശേഷമാണ് സർക്കാർ നടപടി. സി.എം.ആർ.എൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാടുകളും ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളുമാണ് ഇ.ഡി. റിപ്പോർട്ടിൽ ഉന്നയിച്ചിട്ടുള്ളത്. ആരോപണങ്ങൾ അന്വേഷണ വിധേയമാക്കാമെന്ന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചിരുന്നു.

ഇ.ഡി.യുടെ കത്തിന്റെ അടിസ്ഥാനത്തിൽ നേരിട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയോ പ്രാഥമിക അന്വേഷണം നടത്തുകയോ ചെയ്യാമെന്നായിരുന്നു നിയമോപദേശം. ഇതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചത്

Follow us on :

More in Related News