Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം

19 Sep 2026 06:58 IST

NewsDelivery

Share News :

തിരുവനന്തപുരം: സി.എം.ആർ.എൽ–എക്‌സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിൽ തടസ്സമില്ലെന്ന് അഡ്വക്കറ്റ് ജനറൽ സർക്കാരിന് നിയമോപദേശം നൽകി. പിണറായി വിജയൻ, മുഹമ്മദ് റിയാസ്, ടി. വീണ എന്നിവരുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. 

ഇ.ഡി കൈമാറിയ കത്തും അനുബന്ധ രേഖകളും പരിശോധിച്ചാണ് നിയമോപദേശം. സുപ്രീംകോടതി വിധികൾ ഉൾപ്പെടെയുള്ള നിയമവശങ്ങൾ പരിഗണിച്ചാണ് എ.ജി അഭിപ്രായം നൽകിയതെന്നാണ് റിപ്പോർട്ട്. ഡിജിപിയുടെ അഭിപ്രായവും പരിഗണിച്ച ശേഷമാണ് നിയമോപദേശം തയ്യാറാക്കിയത്.  ഏത് അന്വേഷണ ഏജൻസിയെ ചുമതലപ്പെടുത്തണമെന്നത് സർക്കാരിന് തീരുമാനിക്കാം.വിജിലൻസ് അന്വേഷണം നടത്തുന്നതിനാണ് നിലവിൽ സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. ആദ്യം പ്രാഥമിക അന്വേഷണം നടത്തി തെളിവുകൾ പരിശോധിച്ച ശേഷം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് തുടർ അന്വേഷണം നടത്തണമോയെന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്. ഇ.ഡി നേരത്തെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് ശുപാർശ ചെയ്തിരുന്നു

Follow us on :

More in Related News