Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുധർമ പ്രചാരണ സഭയുടെ ഗുരു ജയന്തിയും ഓണാഘോഷവും..

15 Sep 2026 18:27 IST

MUKUNDAN

Share News :

അജ്മാൻ:ഗുരുധർമ പ്രചാരണ സഭയുടെ ഗുരു ജയന്തിയും ഓണാഘോഷവും അജ്മാൻ കോസ്മോ പൊളിറ്റൻ ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്നു.ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠനായ ശ്രീമദ് ഋതംഭരാനന്ദ സ്വാമികളുടെ നേതൃത്വത്തിൽ നടന്ന ഗുരുപൂജയോട് കൂടി പരിപാടികൾക്ക് സമാരംഭം കുറിച്ചു.തുടർന്ന്  ജിഡിപിഎസ് ചീഫ് കോർഡിനേറ്റർ സുഭാഷ് ചന്ദ്രയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ സംസാരിച്ചു.മുഖ്യ രക്ഷാധികാരി ഡോ.സുധാകരൻ,ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി 

 അഡ്വ.വൈ.എ.റഹീം,ഹെഡ് ലൈൻ അറേബ്യ മീഡിയ സിഇഒ ബിനുമനോഹർ തുടങ്ങിയവർ മുഖ്യാതിഥികളായി.പ്രോഗ്രാം കൺവീനറും മാതൃസഭാ സെക്രട്ടറിയുമായ നിധി ദിലീപ് സ്വാഗതം ആശംസിച്ചു.ജിഡിപിഎസ് അസിസ്റ്റൻ്റ് കോർഡിനേറ്റർ ജയപ്രകാശ്,പിആർഒ ഗോപൻ,മാതൃസഭാ രക്ഷാധികാരി അജിതാരാജൻ,പ്രസിഡന്റ് ആനന്ദം ഗോപിനാഥൻ തുടങ്ങിയവർ പരിപാടിക്ക് ആശംസകളർപ്പിച്ചു.ജിഡിപിഎസ് ട്രഷറർ ഉഷാറാണി സുനിൽ കൃതജ്ഞത രേഖപ്പെടുത്തി.തുടർന്ന് അരങ്ങേറിയ ജിഡിപിഎസ് കുടുംബാംഗങ്ങളുടെ കലാപരിപാടികൾ ആഘോഷത്തിൻ്റെ മാറ്റ് കൂട്ടി.വിജയകുമാർ ഓലകെട്ടി,ദിവ്യ കലേഷ്,വിജയ്,അരുന്ധതി,ആശ മനോജ്,ബിന്ദു സുനിൽ,നീതു മോഹൻ,ബിന്ദു മഹേഷ്,ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Follow us on :

More in Related News