Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒന്നര കിലോ കഞ്ചാവുമായി അതിഥിതൊഴിലാളി പിടിയിൽ

10 Oct 2024 14:41 IST

- Preyesh kumar

Share News :

പയ്യോളി: ഇരിങ്ങത്ത് കല്ലുമ്പുറത്ത് വൻ കഞ്ചാവു വേട്ട. ഉത്തർപ്രദേശ് സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളി ഷാവാവുൽ ആണ് ഒന്നര കിലോയിലധികം കഞ്ചാവുമായി പോലീസിൻ്റെ പിടിയിലായത്.

ചെറുവണ്ണൂരിലെ ജ്വല്ലറി കവർച്ചക്കേസുമായി ബന്ധപ്പെട്ട് പിടികിട്ടാനുള്ള അന്യസംസ്ഥാന തൊഴിലാളിയായ പ്രതിയെ കുറിച്ചുള്ള അന്വേഷണത്തിനിടയിൽ മേപ്പയ്യൂർ എസ്.ഐ സുധീർബാബുവിന്നാണ് രഹസ്യവിവരം കിട്ടിയത്.

തുടർന്ന് പയ്യോളി സി.ഐ സജീഷിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ്

കഞ്ചാവുമായി പ്രതി പിടിയിലായത്.പ്രതിയുടെ കൈവശമുണ്ടായിരുന്ന 1610 ഗ്രാം കഞ്ചാവ് പോലീസ്

പിടിച്ചെടുത്തു.

Follow us on :

Tags:

More in Related News