Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Aug 2026 11:25 IST
Share News :
തിരൂർ : ചുവപ്പുനാടയിൽ കുരുങ്ങാതെ അര്‍ഹതപ്പെട്ട സേവനങ്ങള്‍ പൊതുജനങ്ങളിലേക്ക് വേഗത്തിലെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് റവന്യു വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. 50 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന തൃപ്രങ്ങോട് സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം ആലത്തിയൂരിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് നൽകേണ്ട സേവനങ്ങൾ കാലതാമസമില്ലാതെ ലഭ്യമാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സർക്കാരിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന രണ്ടര ലക്ഷത്തോളം ഭൂമി തരംമാറ്റ അപേക്ഷകളിൽ അമ്പതിനായിരമെങ്കിലും തീർപ്പാക്കാൻ നടപടിയെടുക്കും. ആദ്യഘട്ടത്തിൽ 25,000 അപേക്ഷകൾ തീർപ്പാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കൂടുതൽ അപേക്ഷകൾ സമയബന്ധിതമായി പരിഗണിക്കും. കൂടാതെ സംസ്ഥാനത്ത് 7,500 പേർക്ക് പട്ടയം വിതരണം ചെയ്യും. ഇതിന്റെ ഭാഗമായി ഉടന്‍ തന്നെ മലപ്പുറം ജില്ലയിൽ പട്ടയമേള സംഘടിപ്പിച്ച് ആയിരത്തോളം പേർക്ക് പട്ടയം നൽകും. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഓണക്കാലത്ത് കൺസ്യൂമർഫെഡ്, സപ്ലൈകോ എന്നിവ വഴി മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സർക്കാരിന് സാധിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ വി.എസ്. ജോയ് എം.എൽ.എ അധ്യക്ഷത വഹിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷബ്ന കുളങ്ങരവീട്ടിൽ, തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മുജീബ് പുളയ്ക്കൽ, എ.ഡി.എം പി.ഒ. സാദിഖ്, തഹസിൽദാർ സി.കെ. ആഷിഖ്, ജനപ്രതിനിധികളായ എൻ.പി. ഷരീഫാബി, ഇ.കെ. സുസ്മിത, എം.പി. അബ്ദുൽ ഫുക്കാർ, വി.പി. ഫൗസിയ, മിസ്രിയ ഇബ്രാഹിം, കെ. ഫാബിമോൾ തുടങ്ങിയവർ പങ്കെടുത്തു.
ആലത്തിയൂരിൽ പഴയ വില്ലേജ് ഓഫിസ് നിന്നിരുന്ന സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെ പുതിയ സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടം നിർമിക്കുന്നത്. നിർമിതി കേന്ദ്രയ്ക്കാണ് നിർമാണച്ചുമതല. കാലപ്പഴക്കത്താൽ കെട്ടിടം ജീർണിച്ചതിനെ തുടർന്ന് നിലവിൽ വാടകക്കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിച്ചു വരുന്നത്.
സർക്കാറിന്റെ നൂറു ദിന കർമ്മപരിപാടികളുടെ ഭാഗമായി എടയൂരിൽ നിർമ്മിക്കുന്ന പുതിയ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനവും റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ നിർവഹിച്ചു. എടയൂർ വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആസാദ് അജയ് എ.വി, എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി ഇന്ദിര, വൈസ് പ്രസിഡൻ്റ് എ.കെ മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ റഷീദ് കിഴിശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബഷീർ മാവണ്ടിയൂർ, ആർ.കെ സുബ്രഹ്മണ്യൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മൈമൂന വി.പി, ശ്രുതി, ഹസ്സൻ മുളക്കൽ, എ.ഡി.എം സാദിഖ് പി.ഒ, തഹസിൽദാർ ആഷിഖ് സി.കെ, ഡെപ്യൂട്ടി തഹസിൽദാർ വിനോദ്കുമാർ, വില്ലേജ് ഓഫീസർ സുനിൽകുമാർ ആർ
വിവിധ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളായ എം.ടി അബ്‌ദുൽ അസീസ്, ഷാഫി വള്ളൂരാൻ, പി.എം മോഹനൻ മാസ്റ്റർ, പി.എം സുരേഷ് മാസ്റ്റർ, കെ.ടി അനിൽകുമാർ, മഠത്തിൽ ഗോപി, ഷഹനാസ് പാലക്കൽ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.