Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Aug 2026 18:52 IST
Share News :
തിരുവനന്തപുരം : തിരുവനന്തപുരം: സ്ത്രീകളാല്‍ സ്ത്രീകള്‍ക്ക് വേണ്ടി അര്‍ധരാത്രിയില്‍ സ്വാതന്ത്ര്യ പ്രഖാപനം നടത്താനൊരുങ്ങുകയാണ് വനിതാ ശിശുവികസന വകുപ്പ്. 14ന് രാത്രി 10 മുതല്‍ പുലര്‍ച്ചെ 1 മണിവരെ തിരുവനന്തപുരം ഓവര്‍ബ്രിഡ്ജ് മുതല്‍ പിഎംജി വരെയുള്ള റോഡ് സ്ത്രീകള്‍ക്ക് മാത്രമായി തുറക്കും. ഗതാഗതം പൂര്‍ണമായി നിയന്ത്രിക്കുന്ന ഈ സമയത്ത് പുരുഷന്‍മാര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
സ്ത്രീകള്‍ക്ക് അര്‍ധരാത്രിയില്‍ നടക്കാനും നൃത്തം ചെയ്യാനും കളിക്കാനും പാടാനും സാധനങ്ങള്‍ വാങ്ങാനും ഭക്ഷണം കഴിക്കാനും പൊതുഇടം സ്വന്തമാക്കാനും അവസരമൊരുക്കുകയാണ് ലക്ഷ്യം. പരിപാടിയുടെ നിയന്ത്രണവും സുരക്ഷയും സ്റ്റാളുകളുടെ നടത്തിപ്പുമെല്ലാം സ്ത്രീകള്‍ കൈകാര്യം ചെയ്യും. ഔദ്യോഗിക ഉദ്ഘാടനമോ പ്രസംഗമോ ഉണ്ടാകില്ല. പ്രത്യേക വസ്ത്ര ശൈലിയും ക്ഷണക്കത്തും ഉണ്ടാകില്ല.
സംഗീതജ്ഞര്‍, നര്‍ത്തകര്‍, കവികള്‍, കൊമേഡിയന്‍മാര്‍, നാടക സംഘങ്ങള്‍, ട്രൂപ്പുകള്‍ തുടങ്ങിയവര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് പരിപാടികള്‍ അവതരിപ്പിക്കാം. സ്റ്റാള്‍ ഇടാന്‍ ആഗ്രഹിക്കുന്ന വനിതാ സംരഭകരും രജിസ്റ്റര്‍ ചെയ്യണം. . ഫോൺ: 7907112181, ഇമെയിൽ: dirwcdkerala@gmail.com
Follow us on :
Tags:
Please select your location.