Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനുമായ ടി.യു കുരുവിള അന്തരിച്ചു.

29 May 2026 23:51 IST

santhosh sharma.v

Share News :

മുന്‍ മന്ത്രിയും , കേരള കോണ്‍ഗ്രസ് (ജോസഫ് വിഭാഗം) ഡെപ്യൂട്ടി ചെയര്‍മാനുമായ ടി.യു കുരുവിള അന്തരിച്ചു.  89 വയസായിരുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാത്രി 9.15ഓടെയായിരുന്നു അന്ത്യം.

ശ്വാസതടസ്സവും, വാർദ്ധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2006 ലെ വി. എസ് അച്യുതാനന്ദൻ മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു ടി യു കുരുവിള. 1936 ഓഗസ്റ്റ് 13 ന് ഉതുപ്പ്-മറിയം ദമ്പതികളുടെ മകനായി കോതമംഗലത്തെ ഊഞ്ഞാപ്പാറയിലാണ് കുരുവിള ജനിച്ചത്.

1964 മുതല്‍ 1978 വരെ കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. തുടർന്ന് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരള ചെയര്‍മാന്‍ (1982-1987), കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് (കെഎസ്എച്ച്ബി) ചെയര്‍മാന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (1996-2001), റബ്ബര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ അംഗം (19831987) എന്നീ ചുമതലകള്‍ വഹിച്ചു. 1977 മുതല്‍ 1989 വരെ കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന ട്രഷററായും, 1989 മുതല്‍ 1992 വരെ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

Follow us on :

More in Related News