Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Oct 2024 10:54 IST
Share News :
മലപ്പുറം : പൊന്നാനി പീഡന പരാതിയില്‍ പൊലീസ് ഉന്നതർക്കെതിരായ എഫ്ഐആർ ഇന്ന്. മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. മലപ്പുറം മുൻ എസ്പി സുജിത് ദാസ്, തിരൂർ മുൻ ഡിവൈഎസ്പി വി വി ബെന്നി, പൊന്നാനി മുൻ സി ഐ വിനോദ് എന്നിവർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുക. ഇവർക്കെതിരെ ബലാത്സംഗക്കുറ്റവും ചുമത്തിയേക്കും. ഇതില്‍ സിഐ വിനോദ്, ഡിവൈഎസ്പി ബെന്നി എന്നിവർ സർവീസില്‍ തുടരുകയാണ്. എസ് പി സുജിത്ത് മറ്റൊരു കേസില്‍ സസ്പെൻഷനിലാണ്.
അതിജീവിതയുടെ പരാതിയില്‍ കണ്ടാല്‍ അറിയാവുന്ന ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തേക്കും. ഇന്നലെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊന്നാനി കോടതി ഉത്തരവിട്ടത്. ഇതിനുശേഷം കേസില്‍ അന്വേഷണം തുടങ്ങും. എഫ്ഐആറിന്റെ പകർപ്പ് അതിജീവിതയ്ക്കും കോടതിക്കും കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തില്‍ പൊന്നാനി പൊലീസില്‍ അതിജീവിത പരാതി കൊടുത്തെങ്കിലും എഫ്ഐആർ എടുത്തിരുന്നില്ല. ഇതേ തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. 2022-ല്‍ സംഭവം നടന്ന സമയത്തും പരാതി പൊലീസ് അട്ടിമറിച്ചിരുന്നു. പരാതിക്ക് പിന്നാലെ പ്രതികള്‍ അതിജീവിതയെ ഭീഷണിപ്പെടുത്തുകയും വീട്ടില്‍ കയറി ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയും പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
Follow us on :
Tags:
More in Related News
Please select your location.