Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Aug 2026 21:01 IST
Share News :
മറവൻതുരുത്ത് : കൃഷി നാശത്തിന് നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ സർക്കാരിൽ ഇടപെടൽ നടത്തുമെന്ന് കെ.ബിനിമോൻ എംഎൽഎ പറഞ്ഞു. കർഷക കോൺഗ്രസ് മറവൻതുരുത്ത് മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻ്റ് കെ. കെ ബിനിമോൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എം. കെ.ഷിബു മുഖ്യ പ്രഭാഷണം നടത്തി.ഡി സി സി ജനറൽ സെക്രട്ടറി പി.വി. പ്രസാദ്, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഷൈൻ പ്രകാശ്, മോഹൻ കെ തൊട്ടുപുറം, കെ. എസ്. നാരായണൻ നായർ, കെ.സിയാദ് ബഷീർ, പോൾ തോമസ്, പി.പി.പത്മനന്ദനൻ, ആർ. അനീഷ്, ധന്യ സുനിൽ,എസ്. ശ്യാംകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. മറവൻതുരുത്തിലെ 20 മികച്ച കർഷകരേയും മുതിർന്ന തൊഴിലുറപ്പ് തൊഴിലാളികളെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. ജീവകാരുണ്യ പ്രവർത്തകൻ ജയൻ അയോധ്യയെയും ചടങ്ങിൽ അനുമോദിച്ചു.
Follow us on :
Tags:
More in Related News
Please select your location.