Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുടുംബസംഗമവും വിദ്യാർഥികൾക്കുള്ള ക്യാഷ് അവാർഡ്, എൻഡോവ്മെൻ്റ് വിതരണവും നടത്തി.

29 May 2026 18:33 IST

santhosh sharma.v

Share News :

വൈക്കം: പടിഞ്ഞാറ്റുംചേരി പടിഞ്ഞാറേമുറി1634 -ാം നമ്പർ എൻഎസ്എസ് കരയോഗം കുടുംബസംഗമം നടത്തി. എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം പ്രൊഫ: ഇലഞ്ഞിയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് പി. ശിവരാമകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡൻറ് പി. വേണുഗോപാൽ, യൂണിയൻ സെക്രട്ടറി അഖിൽ ആർ നായർ, എൻ. മധു, നഗരസഭ കൗൺസിലർമാരായ ബി. രാജശേഖരൻ, എസ്. ഹരിദാസൻ നായർ, താലൂക്ക് വനിതാ യൂണിയൻ പ്രസിഡൻ്റ് കെ. ജയലക്ഷ്മി, സെക്രട്ടറി ശ്രീകല ദിലീപ്  കരയോഗം സെക്രട്ടറി എസ്.യു കൃഷ്ണകുമാർ, വൈസ് പ്രസിഡൻ്റ് പി. ആർ സുരേഷ് കുമാർ, ട്രഷറർ ആർ. സുരേഷ് കുമാർ, വനിതാ സമാജം പ്രസിഡൻ്റ് വിദ്യാ പ്രേം, സെക്രട്ടറി രമ്യ ശിവദാസൻ തുടങ്ങിയവർ പ്രസംഗിച്ചു. മുതിർന്ന കരയോഗം അംഗങ്ങൾ, നഗരസഭ കൗൺസിലർ, യൂണിയൻ, വനിതാ യൂണിയൻ ഭരണസമിതി അംഗങ്ങൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്കും പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കും ക്യാഷ് അവാർഡ് എൻഡോവ്മെൻ്റ് എന്നിവ വിതരണം ചെയ്തു. എൽകെജി മുതൽ ഡിഗ്രി തലം വരെ പഠിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങളും കലാകായിക മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനദാനവും നടത്തി.

Follow us on :

More in Related News