Wed Jun 25, 2025 9:56 PM 1ST

Location  

Sign In

ഏങ്ങണ്ടിയൂർ പ്രവാസി ഖത്തർ കൂട്ടായ്മ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും അവാർഡ് ദാനവും നടത്തി.

13 Jun 2025 03:17 IST

ISMAYIL THENINGAL

Share News :

ദോഹ: ഏങ്ങണ്ടിയൂർ പ്രവാസി ഖത്തർ കൂട്ടായ്മ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും 

അവാർഡ് ദാനവും നടത്തി. ഏങ്ങണ്ടിയൂർ വേട്ടക്കൊരുമകൻ ഹാളിൽ നടത്തിയ എസ്. എസ്. എൽ. സി, +2 

 അവാർഡ് ദാനത്തിന് കുട്ടികളും വലിയവരുമടക്കം എഴുപത്തഞ്ചോളം ആളുകൾ പങ്കെടുത്തു,


സലീം കലന്തൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിന് താഹിർബാബു സ്വാഗതം പറഞ്ഞു. ഏങ്ങണ്ടിയൂർ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ സുശീല സോമൻ വിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് നിമിഷ അജീഷും സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മാസ്റ്റർ സോജൻ മാഷും ആശംസാ പ്രസംഗം നടത്തി.

വാടാനപ്പള്ളി സിവിൽഎക്സൈസ് ഓഫീസർ അഫ്സലിന്റെ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ്സ് ഏറെ ശ്രദ്ധേയമായി. അദ്ദേഹത്തിൻ്റെ വാക്കുകളെ സദസ്സ് ശ്രദ്ധാപൂർവ്വം കേട്ടിരുന്നു. തുടർന്ന് അതിഥികളും മെംബർമാരും കൂടി അവാർഡ് ദാനം നടത്തുകയും ചായ സൽക്കാരത്തോടു കൂടി യോഗം അവസാനിക്കുകയും ചെയ്തു.

കൂട്ടായ്മ ആറാം വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ ലഹരി വിരുദ്ധ പ്രബന്ധ മൽസര വിജയികൾക്കുള്ള സമ്മാനദാനവും യോഗത്തിൽ വെച്ച് നടന്നു.


Follow us on :

More in Related News