Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എല്ലാതരം ഡീലുകള്‍ക്കുമുള്ള മറുപടിയാവും തെരഞ്ഞെടുപ്പ്: ഷാഫി പറമ്പില്‍ എംപി

24 Mar 2026 06:34 IST

NewsDelivery

Share News :

തിരുവള്ളൂര്‍: എല്ലാതരം ഡീലുകള്‍ക്കുമുള്ള മറുപടിയായിരിക്കണം ഈ വരുന്ന തെരഞ്ഞെടുപ്പിലെ ജനവിധിയെന്ന് ഷാഫി പറമ്പില്‍ എംപി. പാറക്കല്‍ അബ്ദുല്ല തുടങ്ങിവെച്ച വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച കുറ്റ്യാടി ആഗ്രഹിക്കുന്നുവെന്നും അതിനായിരിക്കണം വോട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവള്ളൂരില്‍ യുഡിഎഫ് കുറ്റ്യാടി നിയോജകമണ്ഡലം യുഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍ എംപി. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പല തരത്തിലുള്ള ഡീലുകള്‍ സംബന്ധിച്ച ആരോപണങ്ങളാണ് ഉയര്‍ന്നുവരുന്നത്. തെരഞ്ഞെടുപ്പ് തീയതിയും ചിലരുടെ സ്ഥാനാര്‍ഥിപ്രഖ്യാപനവും പോലും ഡീലുകളാണെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നു. അഭിവന്ദ്യനായ മാര്‍ കൂറിലോസ് തിരുമേനി നടത്തിയ പരാമര്‍ശം ചെറുതായി കാണാന്‍ കഴിയില്ല. 

കുറ്റ്യാടി ബൈപ്പാസ് ഉള്‍പ്പെടെ മണ്ഡലത്തിന്റെ വികസനക്കുതിപ്പിന് തുടക്കം കുറിച്ചത് പാറക്കല്‍ അബ്ദുല്ല എംഎല്‍എയായിരുന്ന കാലത്താണ്. അതിന്റെ തുടര്‍ച്ചയാണ് കുറ്റ്യാടിക്ക് വേണ്ടത്. ഒരു വശത്ത് നമ്മള്‍ വികസനത്തെക്കുറിച്ച് പറയുമ്പോള്‍ മറുവശത്ത് ചിലര്‍ ഇപ്പോഴും ബോംബുകള്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസവും ഒരു കെഎസ് യു പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബെറിഞ്ഞു. ഇതിനുമാത്രം ബോംബ് എവിടെനിന്നാണ് ഇവര്‍ക്ക് ലഭിക്കുന്നത് എന്നറിയില്ല. എന്തായാലും സൂപ്പര്‍മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടുന്ന സാധനമല്ലല്ലോ ബോംബുകള്‍. ആളുകളെ അപായപ്പെടുത്താന്‍ മാത്രം ഉപയോഗിക്കുന്ന ബോംബുകള്‍ നിര്‍മിച്ചു സൂക്ഷിക്കുന്നത് എന്തിനാണ്. ബോംബിന്റെ രാഷ്ട്രീയത്തെ എല്ലാവുരം ഒരുമിച്ചു ചേര്‍ന്ന് പരാജയപ്പെടുത്തണമെന്നും ഷാഫി പറമ്പില്‍ എംപി ആവശ്യപ്പെട്ടു.

Follow us on :

More in Related News