Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jul 2026 12:51 IST
Share News :
തിരൂരങ്ങാടി : കാലിക്കറ്റ് സർവ്വകലാശാലയുടെ 2024-25 അധ്യയന വർഷത്തെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായി തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. അലി അക്ഷദ് എം. നെയും മികച്ച എൻ എസ് എസ് യൂണിറ്റ് ആയി അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കോളേജ് എൻ എസ് എസ് യൂണിറ്റ് നമ്പർ 26 ഉം തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച എൻ എസ് എസ് വളന്റിയർമാർക്കുള്ള അവാർഡ് യൂണിറ്റ് നമ്പർ 26 ലെ വളന്റിയർമായ മുഹമ്മദ് മുനീഷ് വി കെ യും, നാഫില പി യും കരസ്ഥമാക്കി. വിദ്യാർത്ഥികളെയും പ്രദേശവാസികളെയും ഏകോപിപ്പിച്ച് നടത്തിയ മാതൃകാപരമായ സാമൂഹിക സേവന പ്രവർത്തനങ്ങളാണ് ഡോ. അലി അക്ഷദിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
വീടില്ലാത്ത സഹപാഠികൾക്ക് ആശ്വാസമേകുന്ന 'സൗഹൃദ ഭവനം', (അഭയം- കാലിക്കറ്റ് യൂണിവേഴ്സിറ്റി) പദ്ധതികളിലൂടെ ആറ് വീടുകൾ നിർമ്മിച്ച് നൽകിയതും, ഗ്രാമീണ മേഖലയിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി എ.ആർ. നഗർ പഞ്ചായത്തിലെ പുകയൂരിലും പൊൻമുണ്ടം നെരാലയിലും സ്ഥാപിച്ച 'എം.കെ. ഹാജി വില്ലേജ് ലൈബ്രറികൾ', പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ ഉള്ളണം ടൗൺ സൗന്ദര്യവൽക്കരണത്തിനായുള്ള 'ക്ലീൻ ഗ്രീൻ ഉള്ളണം', ഊർപ്പായി ചിറ ശുദ്ധീകരണം, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എൻ.എസ്.എസ് വളണ്ടിയർമാർ നടത്തിയ പ്രവർത്തനങ്ങൾ, എയ്ഡ്സ്, മയക്കുമരുന്ന്, കാൻസർ തുടങ്ങിയ ബോധവൽക്കരണ പരിപാടികൾ, 'പി.എസ്.എം.ഒ കെയർ' എന്ന പേരിൽ നടത്തി വരുന്ന പാലിയേറ്റിവ് പ്രവർത്തനങ്ങൾ, 'ബ്ലഡ് ലിങ്ക്', എന്ന പേരിൽ നടത്തി വരുന്ന രക്ത ദാന പ്രവർത്തനങ്ങൾ, വൃക്ഷം വെച്ച് പിടിപ്പിക്കുന്ന പദ്ധതിയായ 'ഫ്രൂട്ട്ഫുൾ വില്ലേജ്', ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചെയ്തു വരുന്ന 'ബയോ ഫാർമിംഗ്', ആരോഗ്യ വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കിയ സ്തനാർബുദ-ജീവിതശൈലി രോഗ ബോധവൽക്കരണ പരിപാടികൾ, ബീച്ച് ശുചീകരണ പ്രവർത്തനങ്ങൾ, കാർബൺ ന്യൂട്രൽ ക്യാമ്പസ്, പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായുള്ള റീ ഫർഭിഷഡ് പേന നിർമാണം, ഈ വേസ്റ്റ് മാനേജ്മെന്റ് ന്റെ ഭാഗമായി നടത്തി വരുന്ന റീ ഫർഭിഷഡ് ബൾബ് നിർമാണം തുടങ്ങിയവ പ്രവർത്തനങ്ങളുമാണ് അവാർഡിന് അർഹനാക്കിയത്.
തിരൂരങ്ങാടി താലൂക്ക് തല യു.ഡി.ഐ.ഡി രജിസ്ട്രേഷൻ പൂർത്തീകരിച്ചതും ഭിന്നശേഷി വിദ്യാർത്ഥികൾക്കായി 'കലാലയം സർഗ്ഗവേദി' രൂപീകരിച്ചതും മുൻനിർത്തി കേരള സർക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന്റെ 2024-ലെ 'സഹചാരി അവാർഡും' കോളേജ് എൻ.എസ്.എസ് യൂണിറ്റ് സ്വന്തമാക്കിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.