Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jul 2025 21:25 IST
Share News :
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ 2013 ലും 2025ലും നടന്ന വടക്കു പുറത്ത് പാട്ടിന്റെ ആചാര്യനായിരുന്ന കുട വെച്ചൂർ ചൂളയിൽ വീട്ടിൽ പുതുശ്ശേരി ശങ്കര കുറുപ്പ് (87 ) നിര്യാതനായി. സംസ്കാരം നടത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ചേർത്തല കാർത്ത്യായനി ദേവി ക്ഷേത്രത്തിൽ 35 വർഷം പൂജപ്പാട്ട് ലാവണത്തിൽ ജോലി ചെയ്തിരുന്നു. കുട വെച്ചൂർ ഗോവിന്ദപുരം ക്ഷേത്രം , മറവൻതുരുത്ത് വാക്കയിൽ ശാസ്താ ക്ഷേത്രം , ഇടകൊച്ചി ശ്രീനാരായണ ക്ഷേത്രം എന്നിവിടങ്ങളിലും ജോലി നോക്കിയിട്ടുണ്ട്. 1977 ,1989, 2001 എന്നീ വർഷങ്ങളിൽ വൈക്കം ക്ഷേത്രത്തിൽ നടന്ന വടക്കു പുറത്ത് പാട്ടിന്റെ ആചാര്യനായ പുതുശ്ശേരി രാഘവകുറുപ്പിന്റെ സഹോദരനാണ് ശങ്കര കുറുപ്പ്. ഭാര്യ - പരേതയായ രത്നമ്മ. മക്കൾ - രതീഷ് , പരേതയായ രശ്മി, മരുമക്കൾ - ദിവ്യ, സുധീഷ്.
Follow us on :
Tags:
More in Related News
Please select your location.