Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊതി - കയ്യൂരിക്കൽ റോഡിൽ പൂവത്തുംച്ചുവട് ജംഗ്ഷനിൽ കൾവെർട്ട് നിർമ്മാണം; 4 മുതൽ ഗതാഗതം നിരോധിച്ചു.

02 Mar 2026 20:28 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: പൊതി - കയ്യൂരിക്കൽ റോഡിൽ പൂവത്തുംച്ചുവട് ജംഗ്ഷനിൽ കൾവെർട്ട് നിർമ്മാണം നടക്കുന്നതിനാൽ ഇതു വഴിയുള്ള ഗതാഗതം 04.03.2026 

മുതൽ നിർമ്മാണം പൂർത്തിയാകുന്നത് വരെ പൂർണ്ണമായി നിരോധിച്ചിരിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം തലയോലപ്പറമ്പ് സെക്ഷൻ

അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

ഇറുമ്പയത്ത് നിന്നും വരുന്ന വാഹനങ്ങൾ കപ്പേള ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് കൂവപ്പള്ളി കെവി സ്‌കൂൾ ഭാഗം വഴിയും കയ്യൂരിക്കലിൽ നിന്നും വരുന്ന വാഹനങ്ങൾ പൂവത്തുംച്ചുവട് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് കലയത്തുംകുന്ന് റോഡ് വഴിയും പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

Follow us on :

More in Related News