Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജനകീയ പദ്ധതിയുടെ മറവിൽ അനധികൃതമായി പാറമട നടത്തുന്നതായി പരാതി.

15 Jun 2025 17:43 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


മുണ്ടക്കയം ഈസ്റ്റ്: ജനകീയ പദ്ധതിയുടെ മറവിൽ അനധികൃതമായി കരിങ്കല്ലു കടത്തുന്നതായി പരാതി. പെരുവന്താനം പഞ്ചായത്തിലെ ,പാലക്കുഴി ഭാഗത്ത് ബ്ലോക് പഞ്ചായത്ത് പദ്ധതിയ്ക്കു വേണ്ടിയാണ് ലക്ഷകണക്കിനു രൂപ വിലവരുന്ന കരിങ്കല്ലു കടത്തുന്നത്. ബ്ലോക് പഞ്ചായത്തിൻ്റെ മറ്റൊരു പദ്ധതിയായ കാനംമല കലുങ്ക് നിർമ്മാണത്തിൻ്റെ പേരിലാണ് പാറ പൊട്ടിച്ചു കൂട്ടിയത്. ഇത് ലേലം ചെയ്തു നൽകിയാൽ ലക്ഷകണക്കിനു രൂപയുടെ വരുമാനം ലഭിക്കുന്നിരിക്കെയാണ് ഇതേ കരാറുകാരൻ്റെ അടുത്ത പദ്ധതിക്കായി ഈ കല്ല് ഉപയോഗിക്കുന്നത്. ഇത് അഴിമതിയാണന്നും അടിയന്തിരമായി വകുപ്പ് അധികൃതർ ഇടപെട്ടു നടപടി സ്വീകരിക്കണമെന്നും പഞ്ചായത്തംഗ പഞ്ചായത്തംഗം ഷാജി പുല്ലാട്ട് ആവശ്യപെട്ടു

Follow us on :

More in Related News