Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗണേഷ് ഉത്സവത്തിന് വർണാഭമായ സമാപനം; സൗത്ത് ബീച്ചിൽ ഗണേശ വിഗ്രഹ നിമജ്ജനം

16 Sep 2026 06:34 IST

NewsDelivery

Share News :

കോഴിക്കോട്: തിങ്കളാഴ്ച ആരംഭിച്ച ഗണേഷ് ഉത്സവത്തിന് ചൊവ്വാഴ്ച വൈകീട്ട് സൗത്ത് ബീച്ചിലെ കടലിൽ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്തതോടെ സമാപനം. രാവിലെ നടന്ന ആരതിക്ക് ശേഷം ഗുജറാത്തി സ്ട്രീറ്റിൽ നിന്ന് ഘോഷയാത്ര ആരംഭിച്ചു. ഗുജറാത്തി, മറാഠി, മാർവാടി, മലയാളി തുടങ്ങിയ വിവിധ സമുദായങ്ങളിൽപ്പെട്ട സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ഘോഷയാത്രയിൽ അണിനിരന്നു. മത-സാമുദായിക സൗഹാർദത്തിന്റെ സന്ദേശം പകരുന്നതായിരുന്നു ആഘോഷ പരിപാടികൾ.

ഗുജറാത്തി സ്ട്രീറ്റിൽ നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച ഘോഷയാത്ര സൗത്ത് ബീച്ചിലെത്തി. തുടർന്ന് കടലിൽ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്തു. ഭക്തിനിർഭരമായ അന്തരീക്ഷത്തിലായിരുന്നു നിമജ്ജന ചടങ്ങുകൾ.

ഗണേഷ് ഉത്സവം മണ്ഡലത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടികൾക്ക് ശ്രീകാന്ത് കൊട്ടേച്ച, മയങ്ക് ശ്രീകാന്ത്, യാദേശ് ഭാസ്കർ, സുഭാഷ് പുഷ്പ, അക്ഷയ് താക്കർ, ആർ. ജയന്ത് കുമാർ, ശ്രീഹർഷ് എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News