Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 May 2026 15:13 IST
Share News :
ന്യൂഡൽഹി : കേരളത്തിലെ മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കുന്നതിനായുള്ള നിർണായക യോഗം ദില്ലിയില്‍ ഇന്ന് ചേരും. നിരീക്ഷകരെ നിശ്ചയിക്കും. തമിഴ്നാട്ടില്‍ ടിവികെക്ക് പിന്തുണ നല്‍കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. മല്ലികാർജുർ ഖർഗെയുടെ വസതിയില്‍ വൈകീട്ട് യോഗം ചേരും. രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും.
അതേസമയം, മുസ്ലിം ലീഗിലും മന്ത്രിപദത്തിനായി കൂടിയാലോചനകള്‍ സജീവമായി തുടരുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്. 22 അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചതിനാല്‍ അഞ്ചു മന്ത്രിമാരും ഒരു കാബിനറ്റ് പദവിയും മുസ്ലിം ലീഗിന് ലഭിച്ചേക്കും. അർഹിക്കുന്ന പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.
അഞ്ചു മന്ത്രിമാരെയും ഉപമുഖ്യമന്ത്രിസ്ഥാനവുമാണ് മുസ്ലിം ലീഗ് പ്രതീക്ഷിക്കുന്നത്. അർഹമായ പരിഗണന ലഭിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി മികച്ച പദവിയിലുണ്ടാവുമെന്നും സാദിക്കലി തങ്ങള്‍ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.