Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്ത് അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി; ബസിനടിയിൽ പെട്ട് നിരവധി പേർക്ക് പരിക്ക്

09 Oct 2026 20:45 IST

CN Remya

Share News :

കോട്ടയം: കോട്ടയത്ത് അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി ബസിനടിയിൽ പെട്ട നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ജില്ലാ ജനറൽ ആശുപത്രി, കോട്ടയം മെ‍ഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകിട്ട് ഏഴോടെ കോട്ടയം ചന്തക്കവലയിലാണ് സംഭവം. 

കോട്ടയം - ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന തണ്ടപ്ര ബസാണ് അപകടത്തിനിടയാക്കിയത്. ശീമാട്ടിക്ക് എതിർവശത്തുള്ള ഫുട്പാത്തിന്റെ ബാരിക്കേഡ് തകർത്ത ബസ്, വൈദ്യുതി പോസ്റ്റിൽ ഇടിച്ച ശേഷം സമീപത്തെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിന് പിന്നാലെ ഇറങ്ങിയോടിയ ഡ്രൈവറെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി.

Follow us on :

More in Related News