Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Oct 2026 21:09 IST
Share News :
വൈക്കം: പെട്ടെന്നുള്ള ഹൃദയസ്തംഭനവും കുഴഞ്ഞുവീഴലും പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ സമയോചിതമായി ഇടപെട്ടാൽ ഒരു ജീവൻ നമുക്കും രക്ഷിക്കാനാകും എന്ന സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വൈക്കം ഫയർ ആൻഡ് റെസ്ക്യൂ സർവീസും സിവിൽ ഡിഫൻസും സംയുക്തമായി ജീവൻരക്ഷാ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. വൈക്കം ഫയർ സ്റ്റേഷന് സമീപം ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ വെള്ളിയാഴ്ച രാവിലെ കേരള മോട്ടോർ വാഹന വകുപ്പിന്റെ പൂർണ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ നൂറോളം പൊതുജനങ്ങൾ ഉൾപ്പടെ മോക്ക്ഡ്രില്ലിന് സാക്ഷികളായി. ഫയർഫോഴ്സ് സേനാംഗമായ പ്രിൻസ് പെട്ടെന്ന് കുഴഞ്ഞുവീഴുന്നതായി പുനരാവിഷ്കരിച്ചായിരുന്നു മോക്ക് ഡ്രില്ലിന്റെ തുടക്കം. സഹപ്രവർത്തകർ ഉടൻ ഇടപെട്ട് അദ്ദേഹത്തെ സുരക്ഷിതമായി കൈകാര്യം ചെയ്യുകയും, തുടർന്ന് സേനാംഗം സി. വി വിപിൻ സിപിആർ (കാർഡിയോ പൾമണറി റീസസിറ്റേഷൻ) നൽകേണ്ട രീതികൾ പ്രായോഗികമായി പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.
പ്രാഥമിക ജീവൻരക്ഷാ നടപടികൾക്കുശേഷം ഫയർഫോഴ്സ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റുന്നതുൾപ്പെടെയുള്ള അടിയന്തര രക്ഷാപ്രവർത്തനങ്ങളും മോക്ക് ഡ്രില്ലിലൂടെ സേനാ അംഗങ്ങൾ അവതരിപ്പിച്ചു. വൈക്കം അഗ്നിരക്ഷാനിലയം ഓഫീസർ ബിനു സെബാസ്റ്റ്യൻ്റെ നേതൃത്വത്തിൽ സിപിആർ, പ്രഥമശുശ്രൂഷ എന്നിവയെക്കുറിച്ചുള്ള വിശദമായ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ജെ.എം ജയേഷ് ക്ലാസ് നയിച്ചു. വൈക്കം മോട്ടോർ വാഹന വകുപ്പ് എം വി ഐ മെൽവിൻ ക്ലീറ്റസ്, എ എം വി ജിപ്സൺ മറ്റ് ജീവനക്കാർ, സിവിൽ ഡിഫൻസ് അംഗങ്ങൾ
തുടങ്ങിയവർ പങ്കെടുത്തു.
അപകടസമയത്ത് പതറാതെ, ശരിയായ അറിവും സമയോചിതമായ ഇടപെടലും കൊണ്ട് ഒരു ജീവൻ രക്ഷിക്കാൻ നമുക്കോരോരുത്തർക്കും കഴിയാനും
ജീവൻ രക്ഷിക്കുക എന്നത് ഒരു ഉത്തരവാദിത്വം മാത്രമല്ല, മനുഷ്യസ്നേഹത്തിന്റെ ഏറ്റവും മഹത്തായ പ്രവർത്തനങ്ങളിലൊന്നാണെന്ന് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയുമാണ് മോക്ക്. ഡ്രിൽ വഴിയുള്ള ലക്ഷ്യം.
✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨
* PRESTIGE EXCLUSIVE SHOWROOM
35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.
* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.
* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.
* Opening Offers Await!
Smart EMI.
Card-ൽ അധിക ഡിസ്കൗണ്ട്.
Amazon Pay ക്യാഷ്ബാക്ക് അവസരം.
*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…
പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!
* ഇന്ന് തന്നെ സന്ദർശിക്കൂ!
Follow us on :
Tags:
More in Related News
Please select your location.