Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് ഒന്നാം പ്ലാറ്റ്ഫോമും തീവണ്ടിയുമായുള്ള വിടവ് പരിശോധിക്ക ണം സി. ആർ. യു. എ. ; പാലക്കാട് ഡി ആർ എമ്മിന് നിവേദനം അയച്ചു.

28 Jul 2026 11:13 IST

Jithu Vijay

Share News :

കോഴിക്കോട് : കോഴിക്കോട്. ഒന്നാം പ്ലാറ്റ്ഫോമും തീവണ്ടിയും തമ്മിലുള്ള അസാധാരണ വിടവ് മൂലം തീവണ്ടി യാത്രക്കാരിൽ പ്രത്യേകിച്ച് സ്ത്രീകളിൽ നിന്നും മുതിർന്ന പൗരന്മാരിൽ നിന്നും പരാതി ലഭിക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി പരിശോധിച്ചു യുക്തമായ നടപടി സ്വീകരിക്കണമെന്നും അതുവരെ യാത്രക്കാർക്ക് മുന്നറിയിപ്പു നൽകാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ വർക്കിംഗ് ചെയർമാൻ  ഷെവലിയർ സി. ഇ. ചാക്കുണ്ണി കേരള റീജിയൻ കൺവീനർ എ. ശിവശങ്കരൻ എന്നിവർ സതേൺ റെയിൽവേ പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ മാനേജർ എന്നിവർക്ക് നിവേദനം നൽകി.


അടിയന്തര ഇടപെടൽ നടത്തണമെന്നും അപകടസാധ്യത യാത്രക്കാരുടെ ശ്രദ്ധയിൽ പെടുത്തുവാൻ ഉചിതമായ നടപടി സ്വീകരിക്കണമെന്നും പ്രത്യേക ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് വസ്തുത പരിശോധിച്ചു വരുന്നതായി സ്റ്റേഷൻ മാസ്റ്റർ അറിയിച്ചു.


Follow us on :

More in Related News