Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റോഡ് തകർന്നതിൽ ഉദ്യോഗസ്ഥരെ പഴിച്ച് ചാണ്ടി ഉമ്മൻ; സർക്കാർ മാറിയിട്ടും ഉദ്യോഗസ്ഥരുടെ മനോഭാവം മാറുന്നില്ല

20 Aug 2026 23:44 IST

CN Remya

Share News :

കോട്ടയം: റോഡ് തകർന്നതിൽ ഉദ്യോഗസ്ഥരെ പഴിച്ച് ചാണ്ടി ഉമ്മൻ. സർക്കാർ മാറിയിട്ടും ഉദ്യോഗസ്ഥരുടെ മനോഭാവം മാറുന്നില്ലെന്ന് എംഎൽഎ. പുതുപ്പള്ളിയിലെ റോഡുകൾ തകർന്നു. മന്ത്രി പി കെ ബഷീറിന് പരാതി നൽകി. കഴിഞ്ഞ പൊതുമരാമത്ത് മന്ത്രിയും സർക്കാരും ഒന്നും ചെയ്യാത്തതിൻ്റെ ഫലമാണ് അനുഭവിക്കുന്നത്. ഇടത് സർക്കാർ ഏറ്റവും കൂടുതൽ അവഗണിച്ച മണ്ഡലമാണ് പുതുപ്പള്ളിയെൻ്റും എംഎൽഎ ആരോപിച്ചു. ഉദ്യോഗസ്ഥർ പറഞ്ഞത് പ്രകാരം മൂന്ന് മാസം കൂടി നോക്കും. പണി പൂർത്തി ആയില്ലെങ്കിൽ സമര മാർഗം സ്വീകരിക്കുമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.  

എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ കേരളത്തിന്റെ സ്വത്ത് ആണെന്നും അദ്ദേഹത്തെ അപമാനിക്കാൻ നീചമായ ശ്രമം നടക്കുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കാണാൻ എത്തുന്നവരോട് മാന്യമായി പെരുമാറുന്ന ആളാണ്. ഓരോരുത്തർക്കും ഓരോ ശൈലി ആണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരേ വേട്ടയാടുന്നത് ശരിയല്ല. എന്റെ പിതാവിനെയും ഇത്തരത്തിൽ വേട്ടയാടിയിട്ടുണ്ട്. ഗണേഷ് കുമാറിന്റെ ശൈലിയെ കുറച്ചു ഞാൻ ഒന്നും പറയുന്നില്ല. അതൊക്കെ ഓരോരുത്തരുടെ ശൈലി. എന്റെ പിതാവും എൻഎസ്എസുമായിട്ട് അടുത്ത് ബന്ധം പുലർത്തിയിരുന്നു, ഞാനും ആ ബന്ധം തുടരുന്നു - ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

Follow us on :

More in Related News