Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ ലോറി ബൈക്കിലിടിച്ച് അപകടം;ബൈക്ക് യാത്രികന് പരിക്കേറ്റു.

28 May 2026 18:18 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: നാലും കൂടിയ ജംഗ്ഷനിലേക്ക് അമിത വേഗത്തിൽ വന്ന ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. തലയോലപ്പറമ്പ് സിലോൺ കവല കോളാറയിൽ സിബി ജോസഫ് (54) നാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 6.15 ഓടെ തലയോലപ്പറമ്പ് പള്ളിക്കവല ജംഗ്ഷനിലാണ് അപകടം. സെൻ്റ് ജോർജ്ജ് പള്ളിയിൽ കുർബാനയിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ചേർത്തലയിൽ നിന്നും പെരുവ ഭാഗത്തേക്ക് കെട്ടിട നിർമ്മാണ സാമഗ്രികൾ എടുക്കാൻ പോകുകയായിരുന്നു ലോറി. പരിക്കേറ്റ സിബിയെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഇരുചക്രവാഹനത്തിനും കാര്യമായ കേടുപാടുകൾ സംഭവിച്ചു.

Follow us on :

More in Related News