Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശം പകർന്ന് റൺഅപ്

28 May 2026 21:00 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: പാമ്പാടി എക്‌സൈസ് ഓഫീസിന്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മേയ് 28 ന് ( വ്യാഴം) ലഹരി വിരുദ്ധ റൺഅപ് (മിനി മാരത്തൺ) സംഘടിപ്പിച്ചു.  ലഹരിയുടെയും പുകയില ഉപയോഗത്തിന്റെയും ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്.

നെടുംകുഴി ആർ.ഐ.ടി ജംഗ്ഷന് മുന്നിൽ  ചാണ്ടി ഉമ്മൻ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിജു കെ. ഐസക്, വിമുക്തി എ.ഇ . സി . എം.കെ. പ്രസാദ്. കോട്ടയം സി.ഐ. കെ.ആർ കൃഷ്ണകുമാർ.  വിമുക്തി കോർഡിനേറ്റർ കെ.എസ്. അനീഷ എന്നിവർ പങ്കെടുത്തു. 130 പേർ പങ്കെടുത്ത റൺഅപ്പ് മൂന്നര കിലോമീറ്റർ പിന്നിട്ട് പാമ്പാടി ബസ് സ്റ്റാൻഡിൽ സമാപിച്ചു. 


Follow us on :

More in Related News