Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വി.​ഡി. സ​തീ​ശ​ൻ സ​ര്‍​ക്കാ​രി‍​ന്‍റെ പ്രഥമ ന​യ​പ്ര​ഖ്യാ​പ​നം ഇ​ന്ന്, സ്ത്രീ​ക​ളു​ടെ സൗ​ജ​ന്യ യാ​ത്ര, പെ​ൻ​ഷ​ൻ വ​ർ​ധ​ന അ​ട​ക്കം ഇ​ന്ദി​രാ ഗാ​ര​ന്‍റി​ക​ൾ ഉ​ൾ​പ്പെ​ട്ടേ​ക്കും

29 May 2026 07:45 IST

NewsDelivery

Share News :


തി​രു​വ​ന​ന്ത​പു​രം: വി.​ഡി. സ​തീ​ശ​ൻ സ​ര്‍​ക്കാ​രി‍​ന്‍റെ പ്രഥമ ന​യ​പ്ര​ഖ്യാ​പ​നം ഇ​ന്ന്. ഗ​വ​ർ​ണ​ർ രാ​വി​ലെ ഒ​മ്പ​തി​ന് സ​ഭ​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സ്ത്രീ​ക​ളു​ടെ സൗ​ജ​ന്യ യാ​ത്ര, പെ​ൻ​ഷ​ൻ വ​ർ​ധ​ന അ​ട​ക്കം ഇ​ന്ദി​രാ ഗാ​ര​ന്‍റി​ക​ൾ ഉ​ൾ​പ്പെ​ട്ടേ​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വേ​ള​യി​ൽ യു​ഡി​എ​ഫ് പ്ര​ഖ്യാ​പി​ച്ച ഗാ​ര​ന്‍റി​ക​ൾ സം​ബ​ന്ധി​ച്ച ന​യ​ങ്ങ​ളി​ൽ ഊ​ന്നി​യാ​യി​രി​ക്കും പ്ര​സം​ഗം. ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ൽ കേ​ന്ദ്ര​ത്തി​നെ​തി​രെ വി​മ​ര്‍​ശ​നം ഉ​ണ്ടാ​കു​മോ എ​ന്ന​തും ഉ​റ്റു​നോ​ക്കു​ന്നു.

ജൂ​ൺ 15 മു​ത​ൽ സ്ത്രീ​ക​ൾ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കു​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഗ്ദാ​നം. ക്ഷേ​മ​പെ​ൻ​ഷ​ൻ 3000 രൂ​പ​യാ​ക്കു​ന്ന​തും വ​യോ​ജ​ന​വ​കു​പ്പ് രൂ​പീ​ക​രി​ച്ച​തും അ​ട​ക്ക​മു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്കാ​യി​രി​ക്കും ഊ​ന്ന​ൽ. ദേ​ശീ​യ​പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ൽ, വി​ഴി​ഞ്ഞം പ​ദ്ധ​തി​യു​ടെ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സാ​മ്പ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്ത​ൽ ഉ​ൾ​പ്പെ​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം.

Follow us on :

More in Related News