Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയമസഭ തെരഞ്ഞെടുപ്പ് ; കോട്ടയം ജില്ലയിൽ 74.32 പോളിംഗ്.

09 Apr 2026 21:19 IST

santhosh sharma.v

Share News :

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ വൈകിട്ട് വോട്ടിംഗ് പൂർത്തിയായപ്പോൾ കോട്ടയം ജില്ലയിൽ 74.32 ശതമാനം പോളിംഗ് രേഖപ്പെടുത്തി.പോളിംഗ് സമയം അവസാനിക്കാറായപ്പോഴും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര അനുഭവപ്പെട്ടതോടെ ക്യൂ നിന്നവർക്ക് ടോക്കൺ നൽകി വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് വോട്ടിംഗ് അവസാനിപ്പിച്ചത്. വൈക്കത്ത് ചില ബൂത്തുകളിൽ വിവി പാറ്റ് തകരാറിലായതോടെ വോട്ടിംഗ് താമസിച്ചു. വടയാർ 117-ാം ബൂത്തിൽ രാവിലെ 7 ന് തുടങ്ങേണ്ട പോളിംഗ് യന്ത്രതകരാറുമൂലം വീണ്ടും മോക്പോൾ നടത്തി 8 നാണ് ആരംഭിച്ചത്. തലയോലപ്പറമ്പ് 112 -ാം ബൂത്തിൽ വോട്ടിംഗിനിടെ ഉച്ചയ്ക്ക് യന്ത്രം തകരാറിയായതിനെ തുടർന്ന് മറ്റൊരു വിവി പാറ്റ് മാറ്റി വച്ചാണ് ഒരു മണിക്കൂറിലധികം വൈകി വോട്ടിംഗ് പുനരാരംഗിച്ചത്. ചിലയിടങ്ങളിൽ മുന്നണികൾ തമ്മിൽ ബൂത്തുകളിൽ ജനപ്രതിനിധികൾ നിൽക്കുന്നതുമായി ബന്ധപ്പെട്ട് ചെറിയ വാക്ക് തർക്കം നടന്നെങ്കിലും പോളിംഗ് തികച്ചും സമാധാനപരമായിരുന്നു. വൈക്കം നഗരസഭയിയും മറ്റ് ഒൻപത് പഞ്ചായത്തുകളിലും രാവിലെ മുതൽ തന്നെ കനത്ത പോളിംഗ് ശതമാനമാണ് ഉണ്ടായത്. ജില്ലയിൽ ഏറ്റവും അധികം

പോളിംഗ് നടന്നതും വൈക്കം നിയമസഭാ മണ്ഡത്തിലാണ്. ഇവിടെ 79.31 ശതമാനം പേർ വോട്ടു ചെയ്തു. വോട്ടിംഗ് ശതമാനത്തിൽ പിന്നിൽ കടുത്തുരുത്തിയാണ് 69.03.


നിയമസഭാ മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം.


പാലാ - 74.94

കടുത്തുരുത്തി - 69.03

വൈക്കം - 79.31

ഏറ്റുമാനൂർ - 75.65

കോട്ടയം- 74.75

പുതുപ്പള്ളി - 72.70

ചങ്ങനാശേരി- 72.98

കാഞ്ഞിരപ്പള്ളി- 74.43

പൂഞ്ഞാർ- 75.62

(അന്തിമ ശതമാനക്കണക്കുകളിൽ മാറ്റം വരും)


ജില്ലയിലെ 1791 പോളിംഗ് ബൂത്തുകളിൽ രാവിലെ ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. എല്ലാ പോളിംഗ് ബൂത്തുകളിലെയും പൊതുവായ നടപടിക്രമങ്ങൾ വീക്ഷിക്കുന്നതിന് കളക്ടറേറ്റിൽ വെബ് കാസ്റ്റിംഗ് കൺട്രോൾ റൂം സജ്ജമാക്കിയിരുന്നു.


വോട്ടെടുപ്പ് പൂർത്തിയാക്കി തിരികെ എത്തിച്ച വോട്ടിംഗ് യന്ത്രങ്ങൾ വരണാധികാരികളുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി വോട്ടെണ്ണൽ കേന്ദ്രങ്ങളോടനുബന്ധിച്ചുള്ള സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. സ്‌ട്രോംഗ് റൂമുകളുടെ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. അഞ്ചുകേന്ദ്രങ്ങളിലായാണ് ജില്ലയിലെ ഒൻപതു മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നടക്കുക.



വോട്ടെണ്ണൽ കേന്ദ്രങ്ങൾ:


പാലാ, കടുത്തുരുത്തി മണ്ഡലങ്ങൾ-കാർമൽ പബ്ലിക് സ്‌കൂൾ പാലാ.


ചങ്ങനാശേരി, പുതുപ്പള്ളി മണ്ഡലങ്ങൾ- എസ്.ബി ഹയർ സെക്കൻഡറി സ്‌കൂൾ, ചങ്ങനാശേരി


ഏറ്റുമാനൂർ, കോട്ടയം മണ്ഡലങ്ങൾ- എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ, കോട്ടയം


പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങൾ-സെൻറ് ജോർജ് കോളജ്, അരുവിത്തുറ.


വൈക്കം മണ്ഡലം- ബസേലിയസ് കോളജ്, കോട്ടയം.


Follow us on :

More in Related News