Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് ‘UYARE 2026’; വിദ്യാർഥികളുടെ വിജയാഘോഷത്തിന് സെപ്റ്റംബർ 20ന് വേദിയൊരുങ്ങും

18 Sep 2026 11:54 IST

NewsDelivery

Share News :

കോഴിക്കോട്: ഡിസ്റ്റൻസ് എജ്യുക്കേഷനിലൂടെയും സ്കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാമുകളിലൂടെയും വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിക്കുന്നതിനായി ഫ്യൂച്ചർപ്ലസ് അക്കാദമിയും സ്കിൽമേറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ‘UYARE 2026 – Season 2’ സെപ്റ്റംബർ 20ന് കോഴിക്കോട് കാലിക്കറ്റ് ടവറിൽ നടക്കും.

കേരളത്തിലെ ഏറ്റവും വലിയ ഡിസ്റ്റൻസ് എജ്യുക്കേഷൻ & സ്കിൽ കോൺവൊക്കേഷനും സ്റ്റുഡന്റ്സ് മീറ്റുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പരിപാടി.

കോൺവൊക്കേഷൻ ചടങ്ങ്, വിദ്യാർഥി ആദരിക്കൽ, പ്രചോദനാത്മക സെഷനുകൾ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും. പ്രശസ്ത നടി ശ്രിന്ദ പ്രത്യേക അതിഥിയായി പങ്കെടുക്കും.

ഫ്യൂച്ചർപ്ലസ് അക്കാദമി CEO പ്രശോഭ് കായ്ക്കലത്ത്, CEO നക്കാഷ് മുഹമ്മദ്, അക്കാദമിക് ഹെഡ് ഹാഷിം നീലാടൻ എന്നിവർ പരിപാടിയെക്കുറിച്ച് സംസാരിക്കും.

വിദ്യാർഥികൾ, രക്ഷിതാക്കൾ, മാധ്യമപ്രവർത്തകർ എന്നിവർക്ക് പരിപാടിയിലേക്ക് സംഘാടകർ ക്ഷണം നൽകി.

Follow us on :

More in Related News