Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Sep 2026 23:13 IST
Share News :
വടകര: കോളേജ് ഓഫ് എൻജിനീയറിങ് വടകരയുടെ 2022–2026 ബാച്ചിന്റെ ബിരുദദാന ചടങ്ങ് ‘PRAYAAN’26’ഇരിങ്ങൽ സർഗാലയ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ നടന്നു. വടകര എം.പി. ഷാഫി പറമ്പിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ആകെ 215 വിദ്യാർഥികൾ ചടങ്ങിൽ ബിരുദം സ്വീകരിച്ചു. ഇതിൽ 185 പേർ ബി.ടെക് വിദ്യാർഥികളും 30 പേർ എം.സി.എ വിദ്യാർഥികളുമാണ്. രാവിലെ 10.30ന് രജിസ്ട്രേഷനോടെ ആരംഭിച്ച പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഉച്ചയ്ക്ക് രണ്ടിനായിരുന്നു.
എൻ.ഐ.ടി. കാലിക്കറ്റ് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. എം.എൽ.എമാരായ പറക്കൽ അബ്ദുള്ള, കെ.കെ. രമ, എസ്.എൻ.ഇ.എസ്. ഐ.എം.എസ്.ആർ ഡയറക്ടർ ഡോ. സജി കുര്യാക്കോസ് എന്നിവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. സ്മിത സി.കെ. സ്വാഗതം പറഞ്ഞു.
27 വർഷത്തെ മികവിന്റെ തുടർച്ചയാണ് ബിരുദദാന ചടങ്ങെന്ന് പ്രിൻസിപ്പാൾ ഡോ. സ്മിത സി.കെ. പറഞ്ഞു. ‘ഒരു പുതിയ യാത്രയുടെ തുടക്കം’ എന്ന ചടങ്ങിന്റെ പ്രമേയം വിദ്യാർഥികളുടെ പ്രൊഫഷണൽ ജീവിതത്തിന് കരുത്താകുമെന്നും അവർ കൂട്ടിച്ചേർത്തു.
Follow us on :
Tags:
More in Related News
Please select your location.