Tue Dec 12, 2023 10:56 PM 1ST

Location  

Sign In

AIBDPA പരപ്പനങ്ങാടി ഏരിയ സമ്മേളനം പരപ്പനങ്ങാടി യജ്ഞ മൂർത്തി മന്ദിരത്തിൽ വെച്ചു ചേർന്നു.

12 May 2026 21:51 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : വിരമിച്ച ബി സ് എൻ എൽ തൊഴിലാളികളുടെ സംഘടനയായ

AIBDPA പരപ്പനങ്ങാടി ഏരിയ സമ്മേളനം പരപ്പനങ്ങാടി യജ്ഞ മൂർത്തി മന്ദിരത്തിൽ വെച്ചു ചേർന്നു. സർക്കിൾ അസി. സെക്രട്ടറി ഒ.വേലായുധൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം വാസുദേവൻ പതാക ഉയർത്തി. 


വൈസ് പ്രസിഡൻ്റ് എൻ. പി

കീരൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡൻ്റ് എം പ്രഭാകരൻ മുഖ്യ പ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി ടി.പി. സുബ്രഹ്മണ്യൻ റിപ്പോർട്ടും, ട്രഷറർ സുധാകരൻ വരവു ചിലവു കണക്കും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് ഗോപിദാസ് സർക്കിൾ വനിതാ കമ്മിറ്റി മെമ്പർ പ്രഭാ ഭരതൻ എന്നിവർ സംസാരിച്ചു.


പുതിയ ഭാരവാഹികളായി പ്രദാഭരതൻ (പ്രസിഡൻ്റ്), ടി.പി. സുബ്രഹ്മണ്യൻ (സെക്രട്ടറി), ടി.ബി.സോമൻ (ട്രഷറർ) എന്നിവരെ ഐക്യകണ്ഠേനേ തെരഞ്ഞെടുത്തു. മുഹമ്മദ് മുസ്തഫ സമ്മേളന പ്രതിനിധികൾക്ക് നന്ദി പറഞ്ഞു.

Follow us on :

More in Related News