Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 May 2026 20:29 IST
Share News :
ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ കൾച്ചർടെക് ഇൻ്റേൺഷിപ്പ് പ്രോഗ്രാം 2026, കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. മോഹനൻ കുന്നുമ്മൽ ഉൽഘാടനം നിർവഹിച്ചു.
കേരള സർവകലാശാലയിലെ എഫ് വൈ യു ജി പി (FYUGP) വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ സെന്റർ ഫോർ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഇൻ കൾച്ചർ (CDTC) രൂപകൽപന ചെയ്തതാണ് ഈ നൂതന വിദ്യാഭ്യാസ പദ്ധതി.
ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള വൈസ് ചാൻസലർ പ്രൊഫ. സജി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. അധ്യക്ഷ പ്രസംഗത്തിൽ, ചില കലകൾ കാലഹരണപ്പെട്ടുപോകുന്ന ഈ കാലഘട്ടത്തിൽ അവ സംരക്ഷിക്കുന്നതിന്റെ ആവശ്യകത നിർവ്വഹിക്കുന്നതിനും കലാകാരന്മാരുടെ ഉന്നമനത്തിനുമാണ് സി ഡി റ്റി സി (CDTC) ഊന്നൽ നൽകുന്നതെന്ന് സൂചിപ്പിച്ചു. വിവിധ മേഖലകളിൽ സർവകലാശാലകൾ തമ്മിൽ സഹകരിക്കുന്നതുവഴി മികച്ച സേവനം സമൂഹത്തിന് നൽകുവാൻ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രൊഫ. മോഹനൻ കുന്നുമ്മൽ, ഉത്ഘാടനവേളയിൽ ഇന്റർ ഡിസിപ്പ്ലിനറി പഠനങ്ങളുടെ ആവശ്യകതയും വെല്ലുവിളികൾ ഏറ്റെടുത്തു നൂതന രീതിയിലുള്ള പഠനം നിർവ്വഹിച്ചാൽ മാത്രമേ പുതുതലമുറക്ക് മുന്നോട്ട് പോകുവാൻ സാധിക്കൂ എന്നും അതിന് ഡിജിറ്റൽ യൂണിവേഴ്സിറ്റി നൽകുന്ന സേവനങ്ങൾ മാതൃകാപരമാണെന്നും പറഞ്ഞു.
ക്ലാസ്‌റൂം പഠനങൾ പ്രായോഗിക തലത്തിൽ സമന്വയിപ്പിച്ചു വൈജ്ഞാനിക സമ്പത് വ്യവസ്ഥക്ക് മുതൽക്കൂട്ടാകുക എന്ന ലക്ഷ്യത്തോടെ പ്രത്യേക മാതൃകയിലാണ് കൾച്ചർടെക് ഇൻ്റേൺഷിപ്പ് പ്രോഗ്രാം (CultureTech Internship Programme) ഒരുക്കിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നൂതനരീതികളിലുള്ള വിവര ശേഖരണം, വീഡിയോ ഡോക്യുമെന്റേഷൻ, ജനറേറ്റീവ് ടൂളുകളുടെ ഉപയോഗം തുടങ്ങിയവ ഉൾപ്പെടുത്തി പഠനാനുഭവം കൂടുതൽ പ്രായോഗികവും ആയാസ രഹിതവും ആധുനികവുമാക്കുവാനാണ് ഈ പ്രോഗ്രാം ലക്ഷ്യമിടുന്നത് എന്ന് അസിസ്റ്റന്റ് പ്രൊഫസറും, സിഡിറ്റി സി (CDTC) ഹെഡ്‌ഡുമായ ഡോ. മാളു ജി വ്യക്തമാക്കി.
ഡി യുകെ (DUK) രജിസ്ട്രാർ പ്രൊഫ. എ. മുജീബ്, കേരള യൂണിവേഴ്സിറ്റി എഫ് വൈ യു ജി പി (FYUGP) ഇന്റേൺഷിപ്പ് പോർട്ടലിന്റെ നോഡൽ ഓഫീസർ ഡോ. മിഥുൻ സുകുമാരൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.