Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഡ്മിഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു

12 May 2026 07:25 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

കൊക്കയാർ: കുറ്റിപ്ലാങ്ങാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ  അഡ്മിഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. കൂട്ടിക്കൽ സി എസ് ഐ പാരിഷ് ഹാളിൽ പി.ടി.എ പ്രസിഡൻറ് വിനോദ് യു.സിയുടെ അധ്യക്ഷതയിൽ ക്യാംപയിൻ


കൊക്കയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡി. സുഗുണൻ ഉദ്ഘാടനം ചെയ്തു.  . സ്‌കൂളിലേക്ക് പുതിയതായി വന്ന കുട്ടികളുടെ ആദ്യ പ്രവേശനം  കൊക്കയാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി രാജൻ സ്വീകരിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൗഷാദ് വെംബ്ലി പഠനോപകരണങ്ങൾ വിതരണം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അയൂബ് ഖാൻ, ആരോഗ്യ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഞ്ജു രാജേഷ്,വാർഡ് മെമ്പർമാരായ സിജോ ഉള്ളാട്ട്, ശോഭന ഹരീഷ്, സോണിയ ഹാറൂൺ പ്രധാന അധ്യാപകൻ സാബു ജോസഫ്, ഊരുമൂപ്പൻ കെ.കെ.ധർമ്മിഷ്ഠൻ,എസ് എം സി വൈസ് ചെയർമാൻ ഈപ്പൻ മാത്യു , മുൻ പി.റ്റി.എ പ്രസിഡൻ്റ് . ഷിബു , ഹയർ സെക്കൻഡറി വിഭാഗം സീനിയർ അസിസ്റ്റൻറ് ജമിനി, പി.റ്റി.എ എക്സിക്യൂട്ടിവ് മെമ്പർ ഐസിമോൾ എന്നിവർ സംസാരിച്ചു. പൂർവ്വവിദ്യാർത്ഥികളായ ശ്നിഖിൽരാജ് സി എൽ, അഡ്വ. ഗോകുൽദാസ് എന്നിവർ സ്‌കൂൾപഠനകാലത്തെ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. സ്റ്റാഫ് സെക്രട്ടറി ജിജോ തോമസ് കൃതജ്ഞത പറഞ്ഞു. 



Follow us on :

More in Related News