Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടിച്ച പാമ്പിനെ പിടിച്ച്‌ കുപ്പിയിലാക്കി യുവാവ് ആശുപത്രിയില്‍

29 Apr 2026 10:26 IST

Jithu Vijay

Share News :

തിരൂർ : കടിച്ച പാമ്പിനെ പിടിച്ച്‌ കുപ്പിയിലാക്കി അതുമായി ആശുപത്രിയിലെത്തി യുവാവ്. മലപ്പുറം ആനപ്പടി സ്വദേശിയായ നാസിമാണ് തന്നെ കടിച്ച പാമ്പുമായി ആശുപത്രിയിൽ എത്തിയത്. ചൊവ്വാഴ്ച വൈകീട്ടോടേയായിരുന്നു സംഭവം.


വീട്ടിലേക്ക് വരുന്ന വഴിയിൽ വെച്ചാണ് നാസിമിന് കടിയേറ്റത്. ഉടൻ

തന്നെ പാമ്പിനെ പിടികൂടി. സുഹൃത്തുക്കളോടൊപ്പം തിരൂർ ജില്ലാ ആശുപത്രിയിൽ എത്തി. പാമ്പിനെ പരിശോധിച്ചപ്പോൾ നീർക്കോലിയാണെന്ന്

മനസ്സിലായി. ഇതിന് വിഷമില്ല. കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ആശുപത്രിയിൽ നിരീക്ഷണത്തില് വെച്ച ശേഷം വിട്ടയച്ചു.


Follow us on :

More in Related News