Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 May 2025 03:09 IST
Share News :
ദോഹ: കെഎംസിസി ഖത്തർ കാസർഗോഡ് ജില്ലാ പ്രസിഡന്റായി സമർപ്പിതമായ പത്തു വർഷം പൂർത്തിയാക്കിയ ലുക്മാൻ തളങ്കരക്ക് കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ഔദ്യോഗികമായി ആദരവ് സമർപ്പിക്കുന്നു. മേയ് 15, ബുധനാഴ്ച വക്ര ഗ്രീൻ സ്റ്റേഡിയത്തിൽ നടക്കുന്ന “നട്ടൊരുമ” എന്ന പേരിലുളള ചടങ്ങിലാണ് ലുക്മാൻ തളങ്കരക്ക് അനുമോദനം നൽകുക.
മുസ്ലിം ലീഗിന്റെ അകമ്പടിയായ പ്രവര്‍ത്തന തണലിൽ വളർന്ന, വിദ്യാർത്ഥിയായിരിക്കെ എം.എസ്.എഫ്. വഴിയുള്ള സംഘടനാ പ്രവര്‍ത്തനത്തിലൂടെ ഇടപെടൽ തുടങ്ങി. പിന്നീട് പ്രവാസിയാവുമ്പോഴും സംഘടനാ ആത്മാർത്ഥതയിൽ വിസ്മയിപ്പിക്കുന്ന തുടർച്ചയാണ് അദ്ദേഹത്തിന്റെ പ്രവർത്തനം. കെഎംസിസിയുടെ മണ്ഡലം ജോയിന്റ് സെക്രട്ടറി, പ്രസിഡണ്ട് എന്നീ നിലകളിൽ വിശിഷ്ട സേവനം അനുഷ്ഠിച്ച ലുക്മാൻ തളങ്കര പിന്നീട് കാസർഗോഡ് ജില്ലാ കെഎംസിസിയുടെ പ്രസിഡന്റായി ഏകകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു.
പ്രവാസി സമൂഹത്തിന്റെ പ്രതിനിധിയായി നീതിനിഷ്ഠയും ദീർഘദർശിത്വവും നയിക്കുന്ന ലുക്മാൻ സാഹിബ്, സാമൂഹ്യ, സാംസ്‌കാരിക, ധാർമ്മിക രംഗങ്ങളിൽ കേരളത്തിന്റെ പേരും കേൾപ്പും ഉയർത്തിയ വ്യക്തിത്വമാണ്. ഖത്തർ കെഎംസിസിയിലെ അദ്ദേഹത്തിന്റെ നേതൃത്വ കാലഘട്ടം നിരവധി പ്രവർത്തകർക്ക് പ്രചോദനവും മാതൃകയും ആയി മാറി.
ചടങ്ങിൽ വേൾഡ് കെഎംസിസിയുടെയും ഖത്തർ കെഎംസിസിയുടെയും സംസ്ഥാന, ജില്ലാ, മണ്ഡലം തലങ്ങളിലെ പ്രമുഖ നേതാക്കളുടെ സാന്നിധ്യം ഉണ്ടാകുമെന്ന് കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അൻവർ കടവത്തും ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാലും അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.