Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളൂരിൽ പുരയിടത്തിൽ കെട്ടിയിട്ട കറവപശു ചത്ത നിലയിൽ.

30 Apr 2026 19:06 IST

santhosh sharma.v

Share News :

വൈക്കം: വീടിനോട് ചേർന്നുള്ള പുരയിടത്തിൽ കെട്ടിയിട്ട കറവപശുവിനെ ചത്ത നിലയിൽ കണ്ടെത്തി. വെള്ളൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ മണിയൻചിറ തുറമ്പുറത്തു മ്യാലിൽ ഷീബയുടെ അഞ്ച് വയസ്സ് പ്രായമുള്ള കറവ പശുവിനെ യാണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കാണപ്പെട്ടത്. വീടിനോട് ചേർന്ന പുരയിടത്തിലാണ് സ്ഥിരമായി പശുവിനെ കെട്ടാറുള്ളത്. വ്യാഴാഴ്ച രാവിലെ 4 ന് പാൽ കറക്കുന്നതിനായി ഷീബ എത്തിയപ്പോഴാണ് അനക്കമറ്റനിലയിൽ പശുവിനെ കണ്ടത്. വെള്ളൂരിൽ പത്രവിതരണക്കാരി കൂടിയാണ് ഷീബ. പശു വളർത്തലും പത്ര വിതരണവും പ്രധാന വരുമാനമായിരുന്ന ഷീബയ്ക്ക് 12 ലിറ്റർ കറവയുള്ള പശുവിൻ്റെ മരണത്തോടെ എൺപതിനായിരം രൂപയുടെ നഷ്ടമാണുണ്ടായത്. മൃഗാശുപത്രിയിൽ വിവരം അറിയിച്ചതിനെ തുടർന്ന് മെഡിക്കൽ ഓഫീസർ മേൽ നടപടികൾ സ്വീകരിച്ചു.

Follow us on :

More in Related News