Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വായന ദിനാചരണം ഉല എന്ന നോവൽ വായിച്ച് ജില്ലാതല ഉത്ഘാടനം 19 ന് തലയോലപ്പറമ്പിൽ.

14 Jun 2026 17:35 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ നായനകനായിരുന്ന പി.എൻ പണിക്കരുടെ ഓർമ്മദിനം വായനദിനമായി ആചാരിക്കുന്നതിൻ്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയും കാൻഫെഡ് കോട്ടയം ജില്ലാ സമിതിയും സംയുക്തമായി നടത്തുന്ന വായന ദിനാചരണത്തിൻ്റെ ജില്ലാതല ഉത്ഘാടനം 19 ന്. വയലാർ അവാർഡ് ജേതാവ് കെ.വി. മോഹൻ കുമാറിൻ്റെ ഉല എന്ന നോവൽ വായിച്ച് കൊണ്ട് കാൻഫെഡ് സംസ്ഥാന സമിതി അംഗം മോഹൻ . ഡി ബാബു ഉദ്ഘാടനം നിർവ്വഹിക്കും. കഴിഞ്ഞ വർഷം ജൂലൈ 5 ന് ബഷീർദിന പരിപാടിയിൽ പ്രതിപക്ഷ നേതാവയിരിക്കെ തലയോലപ്പറമ്പിൽ എത്തിയ വി.ഡി. സതീശൻ കെ.വി. മോഹൻ കുമാറിൻ്റെ ഉല എന്ന നോവൽ എല്ലാവരും വായിക്കണമെന്നും അത് ബഷീർ അമ്മമലയാളം പോലുള്ള സാഹിത്യ വേദികളിൽ ചർച്ച ചെയ്യപ്പെടണമെന്നും പ്രസംഗത്തിൽ ആവശ്യപ്പെട്ടിരുന്നു. ഏത് അവാർഡിനും പരിഗണിക്കപെടാൻ അർഹതയുളള നോവലാണ് ഉല എന്നും വി.ഡി. സതീശൻ്റെ പ്രസംഗത്തിൽ എടുത്ത് പറയുകയുണ്ടായി. അതിന് ശേഷം നോവലിന് മൂന്ന് സംസ്ഥാന അവാർഡും നാലാം പതിപ്പും ഇതിനോടകം പ്രസിദ്ധികരിക്കുയും ചെയ്തു. 2025 -ലെ ബഷീർ ബാല്യകാലസഖി പുരസ്കാരം കെ.വി. മോഹൻ കുമാറിന് നൽകുന്ന ചടങ്ങിലായിരുന്നു പ്രതിപക്ഷ നേതാവ് പങ്കെടുത്തത്. 19 ന് രാവിലെ 9.30 ന് തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ വെച്ച് നടത്തുന്ന വായന ദിനാ പരിപാടിയിൽ കാൻഫെഡ് ജില്ലാ സെക്രട്ടറി എം.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ , സമിതി വൈസ് ചെയർപേഴ്സൺ പ്രൊഫ. കെ. എസ്. ഇന്ദു , ട്രഷറർ ഡോ. യു. ഷംല , ഫെഡറൽ ബാങ്ക് സീനിയർ മാനേജർ സംഗീത സിന്ധ്യ ലയണൽ , മാനേജർ എം. എസ്. ഇന്ദു, ലിറ്ററേച്ചർ ഫോട്ടോഗ്രാഫർ മനോജ് . ഡി വൈക്കം , മാധ്യമപ്രവർത്തകരായ വി. സന്തോഷ് ശർമ്മ,  കെ.ജി. ചന്ദ്രൻ,എം. ടി. വി. ഫൗണ്ടേഷൻ സെക്രട്ടറി ആര്യ കെ .കരുണാകരൻ , ഡോ. എസ്. പ്രീതൻ , സി.ജി. ഗിരിജൻ ആചാരി , ഡി. കുമാരി കരുണാകരൻ , അഡ്വ. എ. ശ്രീകല വൈക്കം , അബ്ദുൾ ആപ്പാഞ്ചിറ, കെ. എം ഷാജഹാൻ, ജെസ്സി വർഗ്ഗീസ് തുടങ്ങിയവർ പ്രസംഗിക്കും. 19 മുതൽ 23 വരെയാണ് ജില്ലയിലെ തിരഞ്ഞെടുത്ത സ്‌കൂളുകളിലും വായനശാലകളിലും കേന്ദ്രികരിച്ച് ഉല നോവൽ പുനർവായനയ്ക്കും ചർച്ചകൾക്കും വേദി ഒരുക്കുന്നതെന്ന് ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ അറിയിച്ചു. 

Follow us on :

More in Related News