Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Aug 2026 19:19 IST
Share News :
ചാത്തന്നൂർ: അയൽവാസികൾക്ക് ഭീഷണിയായി 75 കാരിയുടെ പരാക്രമം. കൊല്ലം ചാത്തന്നൂർ ശ്രീഭൂതനാഥ ക്ഷേത്രത്തിനടുത്ത് ഗ്രാമപഞ്ചായത്ത് ആയൂർവേദ ആശുപത്രിക്ക് സമീപം ബഹുനില കെട്ടിടത്തിൽ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയാണ് സമീപ വാസികൾക്ക് ഭീഷണി ഉയർത്തുന്നത്.
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെന്ന പരിഗണന മുതലാക്കിയാണ് ഇവൾ സമീപ വാസികളെ ദ്രോഹിക്കുന്നതു്.
പത്ര പ്രവർത്തകൻ ഉൾപ്പെടെ ഉള്ളവർ താമസിക്കുന്ന സ്ഥലത്താണ് സ്ത്രിയുടെ പരാക്രമം നടത്തുന്നത്.
കഴിഞ്ഞ കുറച്ചു നാളുകളായി പത്രപ്രവർത്തകനേയും അയാളുടെ വൃദ്ധമാതാവിനെയും അസഭ്യം പറയുക ഇവരുടെ പ്രധാന തൊഴിൽ . പത്രപ്രവർത്തകന്റെ പുരയിടത്തിൽ കുപ്പി ചില്ലുകൾ, ഇരുമ്പ് ഷീറ്റുകൾ, കോൺക്രീറ്റ് കട്ടകൾ ഇവ വലിച്ചെറിയുക കാർഷിക വിളകൾ നശിപ്പിക്കുകയും പതിവാണ്.. ഇവരുടെ കുളിമുറിയിൽ നിന്നുമുള്ള അഴുക്കു ജലം പത്രപ്രവർത്തകന്റെ പുരയിടത്തിലാണ് ഒഴുക്കിവിടുക. ഇതുമായി ബന്ധപ്പെട്ട് ചാത്തന്നൂർ പഞ്ചായത്തിൽ പത്രപ്രവർത്തകൻ പരാതി നൽകി.
സമീപത്തുള്ള പ്രായമായ സ്ത്രീയുടെ ഫലവൃക്ഷങ്ങൾ കുടില സ്ത്രീ നശിപ്പിക്കുകയും പതിവാണ്.ഒരു കാലത്ത്
കശുവണ്ടി ഫാക്ടറി ജീവനക്കാരിയായിരുന്ന 75 കാരിയുടെ വിദേശത്തുള്ള മകന്റെ പണകൊഴുപ്പാണ് ഇതിന് കാരണമെന്ന് സമീപ വാസികൾ പറയുന്നത്.
ചാത്തന്നൂർ ആയൂർവേദ ആശുപത്രി നടത്തുന്ന യോഗ സെന്ററിലെ പതിവ് സന്ദർശകയാണ് 75 കാരിയായ സ്ത്രീ. യോഗക്കാരെല്ലാം അവർക്ക് ഒത്താശ നൽകുമെന്ന ധിക്കാരത്തോടെയാണ് അയൽ ദ്രോഹിയായ ഈ സ്ത്രീ കരുതിയിരിക്കുന്നത്. സാമാന്യം നല്ല നിലയിൽ ഗ്രാമപഞ്ചായത്ത് ആയൂർവേദ ആശുപത്രിയുടെ മേൽനോട്ടത്തിലാണ് യോഗാ സെന്റർ പ്രവർത്തിക്കുന്നതു. യോഗാ സെന്ററിന് പോലും അപമാനകരമായി പ്രവർത്തിക്കുന്ന 75 കാരിയുടെ കരു നീക്കങ്ങൾ ചില പഠിതാക്കളെയും അസ്വസ്ഥരാക്കുന്നതായാണ് അറിവ്.
ഞരമ്പ് രോഗിയായ ഈ സ്ത്രീ യുടെ പരാക്രമത്തിന് അറുതി വരുത്തിയില്ലങ്കിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി കൊടുക്കുവാനാണ് അയൽവാസികളുടെ തീരുമാനം.
Follow us on :
More in Related News
Please select your location.