Tue Dec 12, 2023 10:56 PM 1ST

Sign In

ഉത്രാളിക്കാവ് പൂരം വടക്കാഞ്ചേരി ദേശം നോട്ടീസ് പ്രകാശനം

23 Nov 2026 14:56 IST

Arun das

Share News :


ഉത്രാളിക്കാവ് പൂരം വടക്കാഞ്ചേരി ദേശത്തിന്റെ നോട്ടീസ് പ്രകാശനം സംസ്ഥാന പോലീസ് ഡിജിപി എസ്. ശ്രീജിത്ത് ഐപിഎസ് നിർവ്വഹിച്ചു.


വടക്കാഞ്ചേരി ദേശക്കമ്മിറ്റി പ്രസിഡന്റ് കെ. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. പി ബി ദിനേശനും,പ്രകാശ് രാമചന്ദ്രയും മുഖ്യാതിഥികളായി . ആദ്യ സംഭാവന വടക്കാഞ്ചേരി ദേശം മുഖ്യരക്ഷാധികാരി വേണുഗോപാൽ അണ്ടേങ്കാട്ടിൽ നിന്നും ചീഫ് ട്രഷറർ പ്രശാന്ത് പുഴങ്കര സ്വീകരിച്ചു. അന്നദാനത്തിനുള്ള സംഭാവന രാരീഷ് രാധാകൃഷ്ണനിൽ നിന്നും ജനറൽ സെക്രട്ടറി ജയൻ പാറയിൽ സ്വീകരിച്ചു. ദേശം ചീഫ് അഡ്വൈസർ പി. എൻ. വൈശാഖ് സ്വാഗതവും, ജനറൽ കൺവീനർ പി. കെ. രാജേഷ് നന്ദിയും പറഞ്ഞു. പൂരം ചീഫ് കോ ഓർഡിനേറ്റർ പി. എൻ. ഗോകുലൻ, സോവനീർ ചീഫ് എഡിറ്റർ പി. എൻ. രാജൻ, എങ്കക്കാട് ദേശം പ്രസിഡന്റ് പി. ആർ. സുരേഷ് കുമാർ, കുമരനെല്ലൂർ ദേശം വർക്കിംഗ് പ്രസിഡന്റ്

കെ. ബാലകൃഷ്ണൻ, അജിത് കുമാർ മല്ലയ്യ, ഐശ്വര്യ സുരേഷ്, നന്ദകുമാർ ഇടക്കുന്നി, ഡോ. നാരായണൻ, ഡോ. സതീഷ് പരമേശ്വരൻ, പി. ബി. മേനോൻ, അഡ്വ. ഹരികിരൺ, ദിലീപ് നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

ശ്രീമുദ്ര നാഷണൽ അവാർഡ് നേടിയ മുതിർന്ന മാധ്യമപ്രർത്തകൻ വി. മുരളിയെ വടക്കാഞ്ചേരി ദേശം ചീഫ് അഡ്വൈസർ പി. എ. നാരായണ സ്വാമി ആദരിച്ചു. വടക്കാഞ്ചേരി ദേശം മുതിർന്ന വ്യക്തിത്വങ്ങളായ പി. ബി. മേനോൻ, വി. അനിരുദ്ധൻ, എസ്. ആർ. മുത്തുകൃഷ്ണൻ, കാഞ്ഞൂർ ഉണ്ണികൃഷ്ണൻ തുടങ്ങിയവരെ വടക്കാഞ്ചേരി ദേശം ആദരിച്ചു. നോട്ടീസ് പ്രകാശനത്തിന് ശേഷം ഡിജിപി എസ്. ശ്രീജിത്ത് ഐ.പി.എസിന്റെ ഭക്തിപ്രഭാഷണവും മച്ചാട് രഞ്ജിത്തിൻ്റെ നേതൃത്വത്തിൽ മേളവും വടക്കാഞ്ചേരി കരുമരക്കാട് ശിവക്ഷേത്ര സന്നിധിയിൽ നടന്നു.


Follow us on :

More in Related News